നാട്ടിക: നാട്ടിക വാഹനാപകടത്തിന്റെ ഞെട്ടലിൽനിന്ന് ദുരന്തത്തിനരയായ സംഘത്തിലുണ്ടായിരുന്നവർ മുക്തരായിട്ടില്ല. തിങ്കളാഴ്ച രാത്രി ഉത്സവാഘോഷങ്ങൾ കണ്ട് സന്തോഷത്തോടെ കിടന്നുറങ്ങിയ സംഘമാണ് അതിദാരുണമായ ദുരന്തത്തിൽ ഞെരിഞ്ഞമർന്നത്. പാഞ്ഞെത്തിയ ലോറിക്കടിയിൽ ചിലർ ചതഞ്ഞരഞ്ഞപ്പോൾ ചിലർക്ക് ഓടി രക്ഷപ്പെടാനായി. പലരും ആഴത്തിലുള്ള ഉറക്കത്തിലായിരുന്നു. കുഞ്ഞുങ്ങളും സ്ത്രീകളും ലോറിയുടെ വരവ് അറിഞ്ഞതേയില്ല. തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്.
അപകടം കഴിഞ്ഞ് അധികം വൈകാതെ മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയിലെത്തിച്ചു. മോർച്ചറിക്ക് സമീപവും ആശുപത്രി വരാന്തയിലുമൊക്കെയായി കൂട്ടംകൂടിയ സംഘം നിലവിളിക്കുന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതായിരുന്നു. പലരുടെയും കൈയിൽ കൈക്കുഞ്ഞുങ്ങളുണ്ടായിരുന്നു. തലനാരിഴക്കാണ് താൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് കുടുംബത്തിലെ ഒരു യുവതി പറഞ്ഞു. റോഡിൽ നിരന്നുകിടന്ന കൂട്ടത്തിൽ ഏറ്റവും അവസാനമാണ് കിടന്നിരുന്നത്. വാഹനം നേരെ വരുന്നത് കണ്ടപ്പോൾ ഒഴിഞ്ഞുമാറിയെന്നും യുവതി പറഞ്ഞു.
ജീവ, വിശ്വ എന്നീ കുഞ്ഞുങ്ങളുടെ മരണമാണ് എല്ലാവരെയും ഏറെ ഉലച്ചത്. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട വേദനയിൽ അവർ പൊട്ടിക്കരഞ്ഞു. ആണുങ്ങളടക്കം നിലവിളിയോടെ ആശുപത്രി പരിസരത്ത് ഓടിനടന്നു. തൃപ്രയാർ, നാട്ടിക പ്രദേശങ്ങളിൽ ഈ കുഞ്ഞുങ്ങളുടെ കളിചിരികൾ കണ്ടിരുന്നതായി സമീപവാസികളിൽ പലരും ഓർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.