ചുരംബദൽ പാതകൾ: വയനാട്ടിലെ വന്യജീവി സംഘർഷം രൂക്ഷമാക്കുമെന്ന് പ്രകൃതിസംരക്ഷണ സമിതി

കൽപറ്റ: വയനാട്ടിൽ ഇന്നനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ മനുഷ്യ - വന്യജീവി സംഘർഷത്തി​െൻറ മുഖ്യ കാരണം പരിസ്ഥിതിത്തകർച്ചയും കാടുകളുടെ നാശവും തുണ്ടവൽക്കരണവും ടൂറിസവുമാണെന്ന് പകൽ പോലെ വ്യക്തമായിരിക്കെ ഭൂമാഫിയകളുടെയും റിസോർട്ട് ലോബിയുടെയും സമ്മർദ്ദത്തിന്ന് വഴങ്ങി പുതിയ ചുരം ബദൽ റോഡുകളും തുരങ്ക പാതയും നിർമ്മിക്കാനുള്ള ശ്രമത്തിനെതിരെ ബഹുജനങ്ങൾ ശബ്ദമുയർത്തണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു.

വന്യജീവികൾ നശിപ്പിച്ച കാർഷിക വിളകൾക്ക് മുന്നു വർഷമായി നഷ്ടപരിഹാരം നൽകാൻ പണമില്ലാത്ത സർക്കാർ പടിഞ്ഞാറത്തറ - പൂഴിത്തോട് പാതയുടെ സാധ്യതാ പഠനത്തിനായി ഒന്നരക്കോടി ചിലവഴിക്കുന്നത് വിചിത്രമാണ്. പടിഞ്ഞാറത്തറ - പുഴിത്തോട് റോഡ് കടന്നു പോകുന്നത് കാടിന്നുള്ളിലെ1000 ത്തോളം ഏക്കർ സ്വകാര്യ ഭൂമിയുടെ അരികിലൂടെയാണ്. ഇതു കൈവശപ്പെടുത്തിയ ഭൂമാഫിയയാണ് റോഡി​െൻറ പ്രധാന ഗുണഭോക്താക്കൾ. പശ്ചിമഘട്ട മലഞ്ചെരുവിലെ അവശേഷിക്കുന്ന നിത്യഹരിതവനത്തെ 15 കി.മീറ്റർ നെടുകെ ഈ റോഡ് പിളർക്കും. ആനത്താരകൾ തടസ്സപ്പെടും.

താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന നിരന്തര ഗതാഗത സ്തംബനത്തിന് ബദൽ പാതകൾ പരിഹാരമല്ല. വയനാട്ടിൽ നിന്നും മലപ്പുറം ജില്ലയിലേക്ക് ഒന്നും കോഴിക്കോട് ജില്ലയിലേക്ക് രണ്ടും കണ്ണൂരിലെക്ക് രണ്ടും റോഡുകൾ നിലവിലുണ്ട്. നിലവിയുള്ള റോഡുകൾ വീതി കൂട്ടുകയും ആധുനിക വൽക്കരിക്കുകയും ബലപ്പെടുത്തുകയും ചെയ്താൽ വയനാടി​െൻറ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

വയനാടുമായി അതിരു പങ്കിടുന്ന പശ്ചിമഘട്ടത്തി​െൻറ പടിഞ്ഞാറൻ ചരിവിലെ മുഴുവൻ പഞ്ചായത്തുകളും വയനാട്ടിലെ പഞ്ചായത്തുകളും തങ്ങളുടെ പഞ്ചായത്തിൽ നിന്നും രണ്ടും മൂന്നും റോഡുകൾ ചുരം വഴി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിചിത്രമായ അവസ്ഥയും നിലവിലുണ്ട്. വയനാടി​െൻറ പരിസ്ഥിതി സുസ്ഥിരതയുടെയും കാർഷിക വ്യവസ്ഥയുടെയും ശവക്കുഴി തോണ്ടുന്നതിന് ഇടയാക്കുന്ന റോഡ് പദ്ധതികൾക്ക് വനഭൂമി വിട്ടു കൊടുക്കുന്നതിനെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുന്നതിന്ന് സമിതി യോഗം തീരുമാനിച്ചു. തോമസ്സ് അമ്പലവയൽ അധ്യക്ഷതവഹിച്ചു. എൻ. ബാദുഷ ,പി.എം.സുരേഷ് , ബാബു മൈലമ്പാടി, തച്ചമ്പത്ത് രാമകൃഷ്ണൻ, എ.വി.മനോജ്, എം.ഗംഗാധരൻ,സണ്ണി മരക്കടവ് എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Nature Conservation Committee says wildlife conflict in Wayanad will escalate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.