നവ കേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്; മലപ്പുറത്തിന് ആവശ്യങ്ങൾ ഏറെ

ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​ര​വും സം​തൃ​പ്തി​യും വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് വി​ക​സ​നം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഗ്രാ​മീ​ണ, പി​ന്നാ​ക്ക, കാ​ർ​ഷി​ക മേ​ഖ​ല​ക​ളെ ഇ​ക്കാ​ര്യ​ത്തി​ൽ സ​വി​ശേ​ഷ​മാ​യി പ​രി​ഗ​ണി​ക്ക​ണം. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ സാ​ധ്യ​ത ഏ​റെ​യു​ള്ള​വ​യാ​ണ് ഈ ​മ​ണ്ഡ​ല​ങ്ങ​ൾ. ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ൽ സം​സ്ഥാ​ന​ത്തി​ന് ത​ന്നെ മു​ത​ൽ​ക്കൂ​ട്ടാ​കും

സാ​​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് കേ​ൾ​ക്കേ​ണ്ട

സാ​​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ​മൂ​ലം പ​ദ്ധ​തി​ക​ൾ വൈ​കു​ന്ന​ത് ശു​ഭ​ക​ര​മ​ല്ല. പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ താ​നൂ​രി​ന്റെ മു​ഖ​ച്ഛാ​യ ഇ​ന്ന് മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു. 2013ൽ ​തു​ട​ങ്ങി​യ താ​നൂ​ർ ഗ​വ. കോ​ള​ജി​ന് ഇ​നി​യും സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​യി​ല്ല. ക​നോ​ലി ക​നാ​ൽ വീ​തി കൂ​ട്ടി ശു​ചീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക്ക് തു​ട​ക്കം കു​റി​ച്ചി​ട്ടും വ​ർ​ഷ​ങ്ങ​ൾ ഏ​റെ​യാ​യി, എ​ങ്ങു​മെ​ത്തി​യി​ല്ല. താ​നൂ​ർ താ​ലൂ​ക്ക് രൂ​പ​വ​ത്ക​ര​ണം, റ​വ​ന്യൂ ട​വ​ർ നി​ർ​മാ​ണം എ​ന്നി​വ​ക്ക് തു​ക വ​ക​യി​രു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗ​മി​ല്ല. മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഒ​ട്ടും​പു​റം തൂ​വ​ൽ തീ​ര​ത്തി​ന്റെ സ്ഥി​തി ശോ​ച​നീ​യം. സം​സ്ഥാ​ന​ത്തെ മി​ക​ച്ച ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ക്കി മാ​റ്റു​മെ​ന്നും അ​തി​നാ​യു​ള്ള മാ​സ്റ്റ​ർ പ്ലാ​ൻ ഉ​ട​ൻ ത​യാ​റാ​ക്കു​മെ​ന്നു​മു​ള്ള പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.

പാ​ല​ങ്ങ​ൾ

2021 ജ​നു​വ​രി​യി​ൽ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത തെ​യ്യാ​ല റോ​ഡ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല നി​ർ​മാ​ണം മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും എ​ങ്ങു​മെ​ത്താ​തെ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. യാ​ത്രാ ദു​രി​ത​ത്തി​നു​മ​പ്പു​റം വ്യാ​പാ​ര മേ​ഖ​ല​യെ​കൂ​ടി സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണി​ത്

ക​നോ​ലി ക​നാ​ലി​ന് കു​റു​കെ നി​ർ​മി​ച്ച ഒ​രു നൂ​റ്റാ​ണ്ടി​ന​ടു​ത്ത് പ​ഴ​ക്ക​മു​ള്ള താ​നൂ​ർ അ​ങ്ങാ​ടി​പ്പാ​ലം അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ

ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്ന കു​ണ്ടു​ങ്ങ​ൽ-​അ​ഞ്ചു​ടി റോ​ഡ് പാ​ലം നി​ർ​മാ​ണം ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല

റോ​ഡു​ക​ൾ

ഗ്രാ​മീ​ണ റോ​ഡു​ക​ൾ ഏ​താ​ണ്ട് മു​ഴു​വ​നാ​യും ത​ക​ർ​ന്നു കി​ട​ക്കു​ന്നു. കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ പൊ​ളി​ച്ചി​ട്ട റോ​ഡു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​താ​ണ് റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​ക്ക് പ്ര​ധാ​ന കാ​ര​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​മി​ത​മാ​യ ഫ​ണ്ട് കൊ​ണ്ടു​മാ​ത്രം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നാ​കാ​ത്ത​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ പ്ര​ത്യേ​ക സ​ഹാ​യം വേ​ണം.

കു​ടി​വെ​ള്ളം

തീ​ര​ദേ​ശ മേ​ഖ​ല​യി​ലും കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​മു​ണ്ട്. ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു.

പൈ​തൃ​ക​മു​റ​ങ്ങു​ന്ന തി​രൂ​ർ

ച​രി​ത്ര​മു​റ​ങ്ങു​ന്ന മ​ണ്ണാ​ണ് തി​രൂ​ർ. ആ​ധു​നി​ക മ​ല​യാ​ള ഭാ​ഷ​യു​ടെ പി​താ​വ് തു​ഞ്ച​ത്ത് രാ​മാ​നു​ജ​ൻ എ​ഴു​ത്ത​ച്ഛ​ന്റെ ജ​ന്മ​സ്ഥ​ലം. എ​ഴു​ത്ത​ച്ഛ​ന്റെ സ്മാ​ര​ക​മാ​യ തി​രൂ​ർ തു​ഞ്ച​ൻ​പ​റ​മ്പ് സം​സ്ഥാ​ന​ത്തു​ത​ന്നെ പ്ര​ധാ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​ണ്. വാ​ഗ​ൺ ദു​ര​ന്തം, തി​രു​നാ​വാ​യ മാ​മാ​ങ്കം തു​ട​ങ്ങി ച​രി​ത്ര സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ നാ​ടാ​ണി​ത്. പൈ​തൃ​ക​വും പ്ര​കൃ​തി​ഭം​ഗി​യും ഒ​ത്തു​ചേ​രു​ന്ന നി​ള ന​ദി​യു​ടെ തീ​ര​ങ്ങ​ളി​ൽ പൈ​തൃ​ക ടൂ​റി​സം, തീ​ർ​ഥാ​ട​ക ടൂ​റി​സം എ​ന്നി​വ​ക്ക് സാ​ധ്യ​ത​യേ​റെ​യാ​ണ്. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലെ പ്ര​ധാ​ന ഏ​ടു​ക​ളി​ലൊ​ന്നാ​യ വാ​ഗ​ണ്‍ ദു​ര​ന്ത​ത്തി​ന്റെ സ്മാ​ര​ക​മാ​യി തി​രൂ​രി​ൽ ടൗ​ൺ​ഹാ​ൾ ആ​ണ് കാ​ര്യ​മാ​യു​ള്ള​ത്. ക്രി​യാ​ത്മ​ക​മാ​യി ചി​ന്തി​ച്ചാ​ൽ ഇ​നി​യു​മൊ​രു​പാ​ട് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​ക്കാ​നാ​കും. വ​രു​മാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തു​ത​ന്നെ മു​ൻ​പ​ന്തി​യി​ലാ​ണ് തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ. സം​സ്ഥാ​ന​ത്തു​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഫോ​റി​ൻ, മൊ​ബൈ​ൽ മാ​ർ​ക്ക​റ്റു​ക​ളി​ലൊ​ന്നാ​ണ് തി​രൂ​ർ ഗ​ൾ​ഫ് മാ​ർ​ക്ക​റ്റ്. മേ​ഖ​ല​യു​ടെ വാ​ണി​ജ്യ സാ​ധ്യ​ത​യും ച​ടു​ല​ത​യും വി​ളി​ച്ചോ​തു​ന്ന കാ​ര്യ​ങ്ങ​ളാ​ണി​വ. അ​ത​നു​സ​രി​ച്ചു​ള്ള ശ്ര​ദ്ധ​യും പ​രി​ഗ​ണ​ന​യും വി​ക​സ​ന കാ​ര്യ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന് സം​ശ​യ​മാ​ണ്

  • മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് തി​രൂ​ർ പൊ​ന്മു​ണ്ടം ബൈ​പാ​സ് ആ​ർ.​ഒ.​ബി അ​പ്രോ​ച്ച് ബ്രി​ഡ്ജ് നി​ർ​മാ​ണം. എ​ട്ടു​വ​ർ​ഷ​ത്തെ കാ​ല​പ്പ​ഴ​ക്ക​മു​ണ്ട് ഈ ​പ​ദ്ധ​തി​ക്ക്. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ സേ​തു ബ​ന്ധ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 33 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​നി സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ട്. പൊ​ന്മു​ണ്ടം ബൈ​പാ​സ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ തി​രൂ​രി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കും
  • തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പാ​റ്റേ​ണി​ൽ ത​ന്നെ​യാ​ണ്. പു​തി​യ ഓ​ങ്കോ​ള​ജി ബ്ലോ​ക്കി​ന്റേ​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ട്. കി​ട​ത്തി ചി​കി​ത്സ​യു​ണ്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ട്
  • വൈ​ര​ങ്കോ​ട് തി​രു​നാ​വാ​യ 33 കെ.​വി ഡ​ബി​ൾ സ​ർ​ക്യൂ​ട്ട് ലൈ​ൻ നി​ർ​മാ​ണം, ക​ൽ​പ്പ​ക​ഞ്ചേ​രി 33 കെ.​വി പ്ര​വൃ​ത്തി, തി​രൂ​ർ 110 കെ.​വി സ​ബ്സ്റ്റേ​ഷ​ന്റെ ട്രാ​ൻ​സ്ഫോ​ർ​മ​ർ ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ, 220 കെ.​വി സ​ബ്സ്റ്റേ​ഷ​ൻ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്ക​ണം
  • ഹൈ​സ്കൂ​ൾ സീ​റ്റ് ക്ഷാ​മം മ​ണ്ഡ​ല​ത്തി​ലു​മു​ണ്ട്
  • കി​ഫ്ബി വ​ഴി സ്കൂ​ളു​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​വൃ​ത്തി​ക​ൾ​ക്ക് മ​ണ്ഡ​ല​ത്തി​ൽ ആ​രം​ഭി​ച്ച​തും തു​ട​ങ്ങാ​നി​രി​ക്കു​ന്ന​തും ഉ​ണ്ട്
  • ആ​ഗോ​ള ത​ല​ത്തി​ൽ​ത്ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ ഭൗ​മ​പ​ദ​വി ല​ഭി​ച്ച തി​രൂ​ർ വെ​റ്റി​ല​ക്ക് സ​ർ​ക്കാ​റി​ൽ​നി​ന്ന് കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നേ​ട്ട​മാ​വും

വേ​ണം എ​ട​പ്പാ​ൾ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ

2008ലെ ​നി​യ​മ​സ​ഭാ പു​ന​ർ​നി​ർ​ണ​യ​ത്തോ​ടെ​യാ​ണ് ത​വ​നൂ​ർ നി​യ​മ​സ​ഭ നി​ല​വി​ൽ വ​ന്ന​ത്. നെ​ൽ കാ​ർ​ഷി​ക മേ​ഖ​ല ഏ​റെ ഉ​ൾ​ക്കൊ​ള്ളു​ന്ന മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, ന്യാ​യ​വി​ല സ​മ​യ​ത്തി​ന് ല​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​രു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന രം​ഗ​ത്തും മു​ന്നേ​റാ​നു​ണ്ട്. പ​ദ്ധ​തി​ക​ൾ​ക്ക് വേ​ഗം വേ​ണം. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് നി​ക​ത്തി​യും കൂ​ടു​ത​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​ര​ണം.

  • പ​ല​ത​വ​ണ ബ​ജ​റ്റി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും എ​ട​പ്പാ​ൾ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ല്ല.
  • പ​ല സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ
  • മൂ​ന്നു​വ​ർ​ഷം മു​മ്പ് പ​ണി ആ​രം​ഭി​ച്ച കോ​ലെ​ള​മ്പ് പാ​ലം പ​ണി യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.

ജീ​വ​നി​ല്ലാ​തെ ജ​ൽ​ജീ​വ​ൻ

  • ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും വേ​ഗ​ത​യി​ല്ല.

വീ​ടു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ

  • പെ​രു​മ്പ​റ​മ്പ് പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലെ ഇ​ര​ട്ട വീ​ടു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ.
  • ചി​ല​ത് ഒ​റ്റ വീ​ടു​ക​ൾ ആ​ക്കി​യെ​ങ്കി​ലും ഇ​നി​യും വീ​ടു​ക​ളു​ണ്ട്

മാ​തൃ​ശി​ശു ആ​ശു​പ​ത്രി തു​ട​ങ്ങ​ണം

  • മാ​തൃ​ശി​ശു ആ​ശു​പ​ത്രി ആ​രം​ഭി​ക്കാ​ൻ കെ​ട്ടി​ടം നി​ർ​മി​ച്ചെ​ങ്കി​ലും കേ​ന്ദ്രം തു​ട​ങ്ങി​യി​ല്ല.
  • എ​ട​പ്പാ​ൾ സി.​എ​ച്ച്.​സി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ഇ​ല്ല.

എ​ങ്ങു​​​​​​മെ​ത്താ​തെ പു​ഴ​യോ​ര പാ​ത

  • മി​നി പ​മ്പ​യെ പൊ​ന്നാ​നി ക​ർ​മ റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന പു​ഴ​യോ​ര
  • പാ​ത പ്രാ​ഥ​മി​ക ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും എ​വി​ടെ​യും എ​ത്തി​യി​ല്ല
  • നെ​ൽ​കൃ​ഷി​യാ​ണ് പ്ര​ധാ​നം. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം മ​ന്ദ​ഗ​തി​യി​ലാ​ണ്

പൊന്നാനിക്കാർക്ക് പഠിക്കേണ്ടേ?

ഒ​രു മ​ണ്ഡ​ല​ത്തി​ൽ ഒ​രു സ​ർ​ക്കാ​ർ കോ​ള​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ സം​സ്ഥാ​ന​ത്ത് നി​ര​വ​ധി കോ​ള​ജ് ആ​രം​ഭി​ച്ചു. എ​ന്നാ​ൽ, പൊ​ന്നാ​നി​യി​ൽ ഒ​രു സ​ർ​ക്കാ​ർ കോ​ള​ജ് പോ​ലു​മി​ല്ല. തീ​ര​ദേ​ശ​ത്തി​ന്റെ പൊ​തു പ്ര​ശ്ന​ങ്ങ​ൾ പൊ​ന്നാ​നി​ക്കും ബാ​ധ​ക​മാ​ണ്. ക​ട​ലാ​ക്ര​മ​ണം പ​രി​ഹ​രി​ക്കാ​ൻ സ​മ​ഗ്ര പ​ദ്ധ​തി ആ​വി​ഷ്‍ക​രി​ച്ച് ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ത് ദീ​ർ​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ പ​രാ​ധീ​ന​ത​ക​ൾ ഏ​റെ​യാ​ണ്. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ സാ​ധ്യ​ത​ക​ൾ ഇ​നി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ണ്ട്. സ്ഥ​ല പ​രി​മി​തി മൂ​ലം മാ​ലി​ന്യ സം​സ്ക്ക​ര​ണം പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും കീ​റാ​മു​ട്ടി​യാ​ണ്.

ക​ട​ൽ​ഭി​ത്തി വേ​ണം

  • ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ റെ​ഡ് സോ​ണി​ലു​ള്ള പൊ​ന്നാ​നി​യി​ൽ ക​ട​ൽ​ഭി​ത്തി വേ​ണം. 10 കോ​ടി രൂ​പ ചെ​ല​വി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് ക​ല്ലി​ടാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.
  • ച​മ്ര​വ​ട്ടം റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്റെ ചോ​ർ​ച്ച ത​ട​യു​ന്ന പ്ര​വൃ​ത്തി​ക​ളും പാ​തി​വ​ഴി​യി​ലാ​ണ്.

മി​ക​ച്ച റോ​ഡു​ക​ൾ

  • ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​ക​ൾ മി​ക​ച്ച​താ​ണ്.
  • പൊ​ന്നാ​നി ന​രി​പ്പ​റ​മ്പ് ദേ​ശീ​യ​പാ​ത വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന നി​ല​യി​ൽ

വേ​ന​ലി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം

  • ന​രി​പ്പ​റ​മ്പ് സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടും വേ​ന​ലി​ൽ കു​ടി​വെ​ള്ള പ്ര​ശ്നം രൂ​ക്ഷം.
  • പ​ഴ​യ പൈ​പ്പു​ക​ൾ മാ​റ്റു​ന്ന പ്ര​വൃ​ത്തി​ക​ൾ ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്നു​ണ്ട്.

ലൈ​ഫ് പാ​തി​വ​ഴി​യി​ൽ

  • പെ​രു​മ്പ​പ്പ് കോ​ള​നി​യി​ൽ വീ​ട് നി​ർ​മി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക ത​ട​സ്സം വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്നു.
  • മി​ക്ക ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ലൈ​ഫ് പ​ദ്ധ​തി പാ​തി​വ​ഴി​യി​ലാ​ണ്

വേ​ണം ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​ർ

  • പൊ​ന്നാ​നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു.
  • മാ​തൃ​ശി​ശു ആ​ശു​പ​ത്രി​യി​ലും ആ​വ​ശ്യ​ത്തി​ന് സ്റ്റാ​ഫ് ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ​യി​ല്ല.
  • ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി നി​ർ​മാ​ണം നി​ല​ച്ചി​ട്ട് ഒ​രു​വ​ർ​ഷം

സ്ഥ​ല​പ​രി​മി​തി​യി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ

  • മാ​റ​ഞ്ചേ​രി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്ഥ​ല പ​രി​മി​തി മൂ​ലം വീ​ർ​പ്പു​മു​ട്ടു​ന്നു. 
Tags:    
News Summary - nava kerala sadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.