നവ കേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്

പു​ന​ലൂ​ർ

പ്ര​ധാ​ന പ്ര​ശ്നം പ​ട്ട​യ​വും വ​ന്യ​മൃ​ഗ ശ​ല്യ​വും 

മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന പ്ര​ശ്ന​മാ​ണ് വ​ന്യ​ജീ​വി ആ​ക്ര​മ​ണം. ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല, കു​ള​ത്തു​പ്പു​ഴ, ഏ​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോ വ​ർ​ഷ​വും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. പ​രി​ഹാ​ര​മാ​യി ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഒ​രു വ​ർ​ഷം മു​മ്പ് ക​ല​ക്ട​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ തു​ട​ക്ക​മി​ട്ടെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ്പാ​യി​ല്ല. പ​ട്ട​യ​മാ​ണ് മ​റ്റൊ​രു പ്ര​ശ്നം. വ​ന​ഭൂ​മി, റെ​യി​ൽ​വേ പു​റ​മ്പോ​ക്ക്, കെ.​ഐ.​പി ക​നാ​ൽ പു​റ​മ്പോ​ക്ക് തു​ട​ങ്ങി​യ കൈ​വ​ശ ഭൂ​മി​യി​ലു​ള്ള അ​യ്യാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കും അ​രി​പ്പ​യി​ൽ ഭൂ​സ​മ​ര​ക്കാ​രാ​യ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കും പ​ട്ട​യം ല​ഭി​ക്കാ​നു​ണ്ട്. താ​ലൂ​ക്കി​ലെ ഒ​മ്പ​ത് വി​ല്ലേ​ജു​ക​ളി​ലാ​യി 1581 അ​പേ​ക്ഷ​ക​ളാ​ണു​ള്ള​ത്. 11 വ​ർ​ഷം മു​മ്പ് സം​യു​ക്ത പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും പ​ട്ട​യം ല​ഭ്യ​മാ​യി​ട്ടി​ല്ല.

  • ദേ​ശീ​യ​പാ​ത​യു​ടെ അ​വ​സ്ഥ പു​ന​ലൂ​ർ മു​ത​ൽ കോ​ട്ട​വാ​സ​ൽ വ​രെ ദ​യ​നീ​യം. പ​ല​യി​ട​ത്തും ഒ​രു വാ​ഹ​ന​ത്തി​ന് ക​ട​ന്നു​പോ​കാ​നു​ള്ള വീ​തി​യേ​യു​ള്ളു.
  • പു​ന​ലൂ​ർ വാ​ള​ക്കോ​ട്ടു​ള്ള ഇ​ടു​ങ്ങി​യ റെ​യി​ൽ​വേ മേ​ൽ​പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല
  • ആ​ര്യ​ങ്കാ​വ് മു​രു​കാ​ൻ​പാ​ഞ്ചാ​ൽ ഭാ​ഗ​ത്ത് റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു
  • മ​ല​യോ​ര ഹൈ​വേ​യു​ടെ അ​ശാ​സ്ത്രീ​യ​മാ​യ അ​ലൈ​ൻ​മെ​ന്റ് മൂ​ലം അ​പ​ക​ടം പ​തി​വാ​ണ്
  •  സം​സ്ഥാ​ന​പാ​ത മൂ​ന്നു​വ​ർ​ഷം മു​മ്പ് തു​ട​ങ്ങി​യ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി​ല്ല.
  • പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലും ക​ര​വാ​ളൂ​രി​ലും കു​ടി​വെ​ള്ള പ്ര​ശ്നം രൂ​ക്ഷം.
  • വ​ട്ട​പ്പ​ട​യി​ൽ പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചെ​ങ്കി​ലും പ്രാ​ഥ​മി​ക​ഘ​ട്ടം​പോ​ലും പി​ന്നി​ട്ടി​ല്ല.
  • പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ഒ​ഴി​കെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ലി​ന്യ സം​സ്ക​ര​ണം കീ​റാ​മു​ട്ടി​യാ​ണ്.
  • തെ​ന്മ​ല​യി​ലും ആ​ര്യ​ങ്കാ​വി​ലും ഹ​രി​ത ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്നു.
  • പു​ന​ലൂ​രി​ൽ പ്ലാ​ച്ചേ​രി​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​രി​സ​ര​വാ​സി​ക​ൾ​ക്കു​ള്ള ദു​രി​തം പ​രി​ഹ​രി​ക്കു​ന്നി​ല്ല.
  • പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ പു​ന​ലൂ​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്ലാ​ന്‍റേ​ഷ​ൻ (ആ​ർ.​പി.​എ​ൽ) അ​ട​ക്കം സ്ഥാ​പ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ.
  • സ്വ​കാ​ര്യ എ​സ്റ്റേ​റ്റു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന​ത് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ല​യ​ങ്ങ​ളി​ൽ. പു​ന​ര​ധി​വാ​സ​ത്തി​നാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഭ​വ​ന പ​ദ്ധ​തി​യും ന​ട​പ്പാ​യി​ല്ല.
  • അ​ച്ച​ൻ​കോ​വി​ൽ പ്രി‍യ എ​സ്റ്റേ​റ്റ് തു​റ​ക്കാ​നോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നോ ന​ട​പ​ടി​യി​ല്ല.
  • തെ​ന്മ​ല ഇ​ക്കോ​ടൂ​റി​സം കാ​ലോ​ചി​ത പ​രി​ഷ്കാ​ര​ങ്ങ​ൾ ഇ​ല്ലാ​തെ മു​ര​ടി​ക്കു​ന്നു.
  • കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ടൂ​റി​സം പോ​യ​ൻ​റു​ക​ൾ ബ​ന്ധി​പ്പി​ച്ച് സ​ർ​ക്യൂ​ട്ട് ടൂ​റി​സം ന​ട​പ്പാ​ക്കു​മെ​ന്ന​ത് പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​യി
  • പ്ര​കൃ​തി​ക്ഷോ​ഭ​വും ഉ​രു​ൾ​പൊ​ട്ട​ലും മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​ക്കു​ന്നു.
  • ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ശം നേ​രി​ട്ട ആ​ര്യ​ങ്കാ​വി​ലെ ഇ​ട​പ്പാ​ള​യം, അ​മ്പ​നാ​ട്, അ​ച്ച​ൻ​കോ​വി​ൽ ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ഭീ​തി​യി​ൽ.
  • ഇ​ട​പ്പാ​ള​യ​ത്ത് മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത് എ​ങ്ങു​മെ​ത്തി​യി​ല്ല.
  • തെ​ന്മ​ല കേ​ന്ദ്രീ​ക​രി​ച്ച് ഫ​യ​ർ​ഫോ​ഴ്സ് യൂ​നി​റ്റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​പ്പാ​യി​ല്ല

കൊ​ട്ടാ​ര​ക്ക​ര

റോ​ഡെ​വി​ടെ​? വീ​ടെ​വി​ടെ? വെ​ള്ള​മെ​വി​ടെ?

റോ​ഡു​ക​ൾ മി​ക്ക​തും ത​ക​ർ​ച്ച​യി​ൽ. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​യാ​തെ കി​ട​ക്കു​ന്ന കു​ള​ക്ക​ട - ഏ​നാ​ത്ത് എം.​സി റോ​ഡി​ന്‍റെ സ്ഥി​തി​യി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന്​ വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ചെ​റു​തും വ​ലു​തു​മാ​യി 57 വ​ള​വു​ക​ളാ​ണ് ഈ ​റൂ​ട്ടി​ലു​ള്ള​ത്. കൊ​ട്ടാ​ര​ക്ക​ര സ്വ​കാ​ര്യ ബ​സ്​ സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​വും പാ​തി വ​ഴി​യി​ലാ​ണ്. ച​ന്ത മാ​റ്റി​സ്ഥാ​പി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞ​ത​ല്ലാ​തെ ന​ട​പ​ടി​യാ​യി​ല്ല. തൃ​ക്ക​ണ്ണ​മം​ഗ​ൽ ഗാ​ന്ധി​ന​ഗ​ർ മേ​ഖ​ല, വെ​ളി​യം പ​ഞ്ചാ​യ​ത്തി​ലെ മു​ട്ട​റ, മ​ണി​ക​ണ്ഠേ​ശ്വ​രം, തു​റ​വൂ​ർ, കു​ട​വ​ട്ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടി​വെ​ള്ള പ്ര​ശ്നം അ​തി​രൂ​ക്ഷം. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി ഇ​തു​വ​രെ​യും പ്രാ​യോ​ഗി​ക​മാ​യി​ട്ടി​ല്ല. ഓ​ട​നാ​വ​ട്ടം, വെ​ളി​യം, കു​ട​വ​ട്ടൂ​ർ, ചെ​റു​ക​ര​ക്കോ​ണം, അ​യ​ണി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭൂ​ര​ഹി​ത​ർ ധാ​രാ​ളം. ഇ​വി​ടെ 25 കു​ടും​ബ​ങ്ങ​ൾ വാ​സ​യോ​ഗ്യ​മാ​യ താ​മ​സ സ്ഥ​ല​വും വൈ​ദ്യു​തി​യും ഇ​ല്ലാ​തെ ദു​രി​ത​ത്തി​ൽ.

  • നെ​ടു​മ​ൺ​കാ​വ് സി.​എ​ച്ച്.​സി​യി​ൽ രാ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​ല്ല.
  • കു​ട​വ​ട്ടൂ​രി​ൽ ഖ​ന​നം ചെ​യ്ത് ഉ​പേ​ക്ഷി​ച്ച പാ​റ​മ​ട​ക​ൾ വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​മാ​ണ്. 500ഓ​ളം കു​ടും​ബ​ങ്ങ​ൾ വീ​ട് ത​ക​രു​മെ​ന്ന ഭീ​തി​യി​ൽ.
  • . കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​ത്തി​ല​ട​ക്കം മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളും ത​ക​രാ​റി​ൽ.
  • കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ൽ ഒ​രു​കാ​ല​ത്ത്​ പ്ര​ധാ​ന വ്യ​വ​സാ​യ​മാ​യി​രു​ന്ന ക​ശു​വ​ണ്ടി വ്യ​വ​സാ​യം ത​ക​ർ​ച്ച​യി​ൽ. നി​ര​വ​ധി ഫാ​ക്ട​റി​ക​ൾ പൂ​ട്ടി.
  • കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ ഉ​ഗ്ര​കു​ന്ന് വാ​ർ​ഡി​ൽ 50 ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി നി​ർ​മി​ച്ച ശ്മ​ശാ​നം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു.
  • കി​ഫ്​​ബി​യി​ൽ പെ​ടു​ത്തി​ കൊ​ട്ടാ​ര​ക്ക​ര -തി​രു​വ​ന​ന്ത​പു​രം റോ​ഡ്​ നാ​ലു​വ​രി​പ്പാ​ത​യാ​ക്കാ​ൻ എ​സ്റ്റി​മേ​റ്റ്​ എ​ടു​ത്ത​ത​ല്ലാ​തെ ന​ട​പ​ടി​യാ​യി​ല്ല.
  • .പ്ര​കൃ​തി ക്ഷോ​ഭം, അ​ടി​സ്ഥാ​ന സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വം എ​ന്നി​വ മൂ​ലം കൃ​ഷി ന​ശി​ക്കു​ന്ന​ത്​ പ​തി​വാ​ണ്. സ​ർ​ക്കാ​റി​ൽ​നി​ന്നു​ള്ള സ​ഹാ​യം പ​രി​മി​തം.
  • ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പൈ​തൃ​ക ക​ലാ​കേ​ന്ദ്രം കെ​ട്ടി​ടം നി​ലം​പൊ​ത്താ​റാ​യ സ്ഥി​തി​യി​ൽ.
  • . ആ​ശാ​ൻ മു​ക്കി​ലെ ഇ.​കെ. നാ​യ​നാ​ർ സാം​സ്​​കാ​രി​ക നി​ല​യം അ​ട​ഞ്ഞി​ട്ട് അ​ഞ്ചു വ​ർ​ഷ​മാ​കു​ന്നു.
  • വെ​ളി​യം കോ​ള​നി​യി​ലെ ദ​ലി​ത് വാ​യ​ന​ശാ​ല​യും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
  • മ​രു​തി​മ​ല​യി​ലെ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ. 2012ൽ ​ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ശേ​ഷം സ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി ഇ​വി​ടം മാ​റി.

പ​ത്ത​നാ​പു​രം

പു​ത്ത​നാ​ക​ട്ടെ പ​ത്ത​നാ​പു​രം

പ​ത്ത​നാ​പു​ര​ത്തെ പ്ര​ധാ​ന പ്ര​ശ്നം മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ല്ല എ​ന്ന​താ​ണ്. നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യെ​ങ്കി​ലും എ​ല്ലാം ചു​വ​പ്പ് നാ​ട​യി​ൽ കു​രു​ങ്ങി. കു​മ​രം​കു​ടി​യി​ലെ എ​സ്.​എ​ഫ്.​സി.​കെ എ​സ്റ്റേ​റ്റി​ലും പി​റ​വ​ന്തൂ​ർ മാ​ക്കു​ളം തോ​ട്ട​ത്തി​ലും മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്റി​നാ​യി പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും മു​ന്നോ​ട്ടു​പോ​യി​ല്ല. പ​ട്ടാ​ഴി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, പി​റ​വ​ന്തൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ സ​ര്‍വേ​യും സാ​ങ്കേ​തി​ക പ​ഠ​ന​വും ന​ട​ത്തി​യെ​ങ്കി​ലും തു​ട​ര്‍ പ്ര​വ​ര്‍ത്ത​ന​മു​ണ്ടാ​യി​ല്ല.

  • റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും വൈ​കു​ന്നു. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചും എ​ഫ്.​ഡി.​ആ​ർ ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ചും ആ​രം​ഭി​ച്ച പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​യി​ല്ല.
  • പ​ള്ളി​മു​ക്ക് - ഏ​നാ​ത്ത് പാ​ത നി​ർ​മാ​ണം ഇ​ഴ​യു​ന്നു
  • ഭ​വ​ന​ര​ഹി​ത​ർ ധാ​രാ​ളം ഇ​പ്പോ​ഴു​മു​ണ്ട്.
  • പ​ത്ത​നാ​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം താ​ലൂ​ക്ക്​ ആ​ശു​പ​ത്രി എ​ന്ന നി​ല​യി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല.
  • പി​ട​വൂ​രി​ൽ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി തു​ട​ങ്ങാ​ൻ സ്ഥ​ലം ഏ​റ്റെ​ടു​ത്തെ​ങ്കി​ലും മ​റ്റ്​ ന​ട​പ​ടി​യി​ല്ല.
  • ന​ഴ്​​സി​ങ്​ കോ​ള​ജ്​ അ​നു​വ​ദി​ച്ചെ​ങ്കി​ലും സ്ഥ​ല പ​രി​മി​തി അ​ട​ക്കം പ്ര​ശ്​​ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി​ല്ല
  • വി​ള​ക്കു​ഴി, പ​ട്ടാ​ഴി ഭാ​ഗ​ങ്ങ​ളി​ൽ പാ​റ​ഖ​ന​നം വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്​​ന​ങ്ങ​ളാ​ണ്​ സൃ​ഷ്ടി​ക്കു​ന്ന​ത്.
  • റ​ബ​ർ പാ​ർ​ക്ക് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച് പ​ത്തു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഒ​രു വ്യ​വ​സാ​യം പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല.
  • മ​ര​ച്ചീ​നി, വെ​റ്റി​ല ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​തി​ഫ​ല​മോ ലാ​ഭ​മോ ല​ഭി​ക്കു​ന്നി​ല്ല
  • ഷീ ​ടാ​ക്സി, ഷീ ​ലോ​ഡ്ജ്, ഷീ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ന്നി​വ ഇ​തു​വ​രെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടി​ല്ല.
  • കു​രി​യോ​ട്ടു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ൽ ആ​രം​ഭി​ച്ച മാ​തൃ​കാ ഭ​വ​ന പ​ദ്ധ​തി കാ​ടു​മൂ​ടി ന​ശി​ക്കു​ന്നു
  • വ​ന​മേ​ഖ​ല​യോ​ട്​ അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ർ​ഷ​ക​ർ​ക്ക്​ നാ​മ​മാ​ത്ര സം​ര​ക്ഷ​ണം​പോ​ലും ല​ഭി​ക്കു​ന്നി​ല്ല.

കു​ന്ന​ത്തൂ​ർ

കു​ന്നോ​ളം വി​ക​സ​ന മോ​ഹ​ങ്ങ​ൾ...

ശാ​സ്താം​കോ​ട്ട ത​ടാ​ക സം​ര​ക്ഷ​ണം, മൈ​നാ​ഗ​പ്പ​ള്ളി മേ​ൽ​പാ​ലം, പൈ​പ്പ് റോ​ഡ് വി​ക​സ​നം, ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​നം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​നം, ക​നാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​ത്, ത​ടാ​ക തീ​ര​ത്തെ കൈ​യേ​റ്റ​ങ്ങ​ൾ, ചി​ല പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത്, മൈ​നാ​ഗ​പ്പ​ള്ളി​യി​ലെ റെ​യി​ൽ​വേ ഗേ​റ്റു​ക​ൾ, കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ തു​ട​ങ്ങി വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

  • വെ​റ്റ​മു​ക്ക് - താ​മ​ര​ക്കു​ളം റോ​ഡി​ന്റെ ഒ​ന്നാം​ഘ​ട്ട പ​ണി​ക്ക് ശേ​ഷം ക​രാ​റു​കാ​ര​ൻ ര​ണ്ട്​ വ​ർ​ഷം മു​മ്പ് പ​ണി ഉ​പേ​ക്ഷി​ച്ചു​പോ​യി.
  • ഗ്രാ​മീ​ണ റോ​ഡു​ക​ൾ പ​ല​തും ത​ക​ർ​ച്ച​യി​ൽ.
  • കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ചേ​ലൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ വി​ത​ര​ണം​ ചെ​യ്യു​ന്ന​ത് ശു​ദ്ധീ​ക​രി​ക്കാ​ത്ത വെ​ള്ള​മെ​ന്ന് പ​രാ​തി.
  • ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ല. ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​ത്തി​നി​ല്ല.
  • മൈ​നാ​ഗ​പ്പ​ള്ളി, ശൂ​ര​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ കി​ട​ത്തി ചി​കി​ത്സ ഇ​ല്ല.
  • മൈ​നാ​ഗ​പ്പ​ള്ളി ക​ട​പ്പ എ​ൽ.​വി.​എ​ച്ച്.​എ​സി​ൽ പ്ല​സ് ടു ​അ​നു​വ​ദി​ക്ക​ണം.
  • സ​ർ​ക്കാ​ർ കോ​ള​ജ് ആ​രം​ഭി​ച്ചി​ട്ടി​ല്ല.
  • മ​ണ്ഡ​ല​ത്തി​ൽ ഒ​രു വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും ഇ​ല്ല.
  • സ്ത്രീ ​സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ ഒ​ന്നും ത​ന്നെ ഇ​ല്ല
  • .30ല​ധി​കം സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ണി​ക​ഴി​പ്പി​ച്ച താ​ലൂ​ക്ക് ഓ​ഫി​സ് കെ​ട്ടി​ടം വെ​റു​തെ കി​ട​ക്കു​ന്നു
  • പോ​രു​വ​ഴി പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം കി​ട്ടാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ട്.
  • ടെ​ക്​​നോ പാ​ർ​ക്ക്​ പോ​ലെ വ​ൻ​കി​ട സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നും മ​ണ്ഡ​ല​ത്തി​ൽ ഇ​ല്ല.
Tags:    
News Summary - nava kerala sadas- kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.