തിരുവനന്തപുരം: വനം വകുപ്പ് നടപ്പിലാക്കി വരുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയായ നവകിരണം പ്രകാരം അർഹതപ്പെട്ട 782 ൽ 497 കുടുംബങ്ങൾക്ക് പദ്ധതി തുക 15 ലക്ഷം രൂപ പൂർണമായും നൽകിയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.പാക്കേജ് തുക നൽകി വനാന്തരങ്ങളിൽ നിന്ന് മാറിപ്പോകുവാനുള്ള സാഹചര്യവും വനംവകുപ്പ് ഒരുക്കി.
285 അർഹതപ്പെട്ട കുടുംബങ്ങൾക്ക് ആദ്യ ഗഡുവായ 7.5 ലക്ഷം വീതം ഇതിനകം നൽകിയെന്നും മന്ത്രി അറിയിച്ചു. നവകിരണം സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലൂടെ 95.925 കോടി രൂപ (റീബിൽഡ് കേരള ഡെവലപ്‌മെൻറ് പദ്ധതി വഴി 72.525 കോടിയും, കിഫ്‌ബി ഫേസ് രണ്ട് പദ്ധതി മുഖേന 23.4 കോടിയും) നൽകി. 2023-2024 സാമ്പത്തിക വർഷം, നവകിരണം പദ്ധതിക്കായി റീബിൽഡ് കേരള ഡെവലപ്മെന്റ് പദ്ധതിയിൽ ലഭിച്ച 36.13 കോടി രൂപയിൽ 36.0525 കോടി രൂപ ചെലവഴിച്ചു.
നാളിതുവരെ 782 അപേക്ഷകർക്ക് പദ്ധതിപ്രകാരം സാമ്പത്തിക നൽകി. സാമ്പത്തിക സഹായത്തിനായുള്ള 181 അപേക്ഷകൾ, അംഗികൃത മാർഗരേഖ പ്രകാരമുള്ള പരിശോധനകൾ പൂർത്തിയാക്കി. അടുത്ത ഗഡുവായ 27.13 കോടി അനുവദിക്കുന്ന പരിഗണനയിലാണ്. നിയമാവലി നിഷ്കർഷിക്കുന്ന പരിശോധനാ കമ്മിറ്റികൾക്കുശേഷമാണ് (റെയിഞ്ച്, ഡിവിഷൻ, റീജിയണൽ, ഭൂമി ഏറ്റെടുക്കൽ തഹസീൽദാരുടെ പരിശോധന) സാമ്പത്തിക പാക്കേജിന് അർഹത തീരുമാനിക്കുന്നതെന്നും അനൂപ് ജേക്കബ്, മോൻസ് ജോസഫ്, മാണി. സി. കാൻ, പി.ജെ ജോസഫ് തുടങ്ങിയവർക്ക് മന്ത്രി രേഖാമൂലം മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.