കോഴിക്കോട്: ഗരുഡ പ്രീമിയം വി.ഐ.പി പട്ടം അഴിച്ചുമാറ്റി നവകേരള ബസ് സൂപ്പർ ഡീലക്സ് എ.സി ബസായി രണ്ടാഴ്ചക്കകം വീണ്ടും നിരത്തിലിറങ്ങും. 26 സീറ്റാണ് നവകേരള ബസിലുണ്ടായിരുന്നത്. അത് 38 എണ്ണമാക്കി ഉയർത്തും.
ബസിനുപിറകിൽ വാതിൽമുതലുള്ള ഭാഗം ടോയ്ലറ്റും വാഷിങ് ഏരിയയുമായിരുന്നു. ഇത് പൊളിച്ചുമാറ്റി ടോയ്ലറ്റ് ചെറുതാക്കി മുന്നിൽ സ്ഥാപിക്കും.
ബസിൽ മുൻ ഭാഗത്തുണ്ടായിരുന്ന ഹൈഡ്രോളിക് ലിഫ്റ്റും ഒഴിവാക്കിയേക്കും. ഭാരത് ബെൻസിന്റെ ബസ് ബോഡി ബിൽഡിങ് നടത്തുന്ന ബംഗളൂരുവിലെ വർക്ക് ഷോപ്പിലാണ് അഴിച്ചുപണി നടക്കുന്നത്. ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്കാണ് നവകേരള ബസ് സർവിസ് നടത്തിയിരുന്നത്. സൂപ്പർ ഡീലക്സ് എ.സിയായി മാറുമ്പോൾ നിരക്ക് കുറയും. ജൂലൈ മുതൽ കോഴിക്കോട് നടക്കാവ് റീജനൽ വർക്ക് ഷോപ്പിൽ കട്ടപ്പുറത്തായിരുന്നു.
അവിടെ ഒരു മാസത്തിനു ശേഷമാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. എല്ലാ ദിവസവും പുലർച്ച നാലിനു പുറപ്പെടുന്ന സർവിസ് നടഷ്ടത്തിലായിരുന്നു. ഇതോടെയാണ് രൂപമാറ്റം വരുത്താൻ തീരുമാനിച്ചത്.
സർവിസ് സമയം രാവിലെ ആറുമണിയിലേക്ക് മാറ്റണമെന്ന് മുമ്പേ നിർദേശമുണ്ടായിരുന്നെങ്കിലും സീറ്റ് കുറവായിരുന്നതിനാൽ പ്രാവർത്തികമാക്കിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.