നവകേരള ബസിന് കോഴിക്കോട് അറ്റകുറ്റപ്പണി; ചില്ലുകൾ മാറ്റി

കോഴിക്കോട്: നവകേരള സദസ്സിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും സഞ്ചരിക്കുന്ന ബസിന്റെ ചില്ലുകൾമാറ്റി. 1.05 കോടി രൂപ മുടക്കി നിർമിച്ച ബസ് ഓട്ടം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് ചില്ലുമാറ്റിയത്.

വടകരയിലെ നവകേരള സദസ്സിനു ശേഷം ഇന്നലെ രാത്രി 10മണി കഴിഞ്ഞാണ് കോഴിക്കോട്ട് നടക്കാവ് വർക്‌ഷോപ്പിൽ എത്തിച്ച് അറ്റകുറ്റപ്പണി നടത്തിയത്. 6 വണ്ടി പൊലീസ് അകമ്പടിയോടെയാണ് ബസ് ഇവിടെ എത്തിച്ചത്. വിവരം രഹസ്യമായിരിക്കാൻ സി.പി.എം അനുകൂല യൂണിയനിൽ ഉള്ളവരെ മാത്രമേ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചുള്ളൂവെന്നും പറയപ്പെടുന്നു.

ബെംഗളൂരുവിൽനിന്ന് ബസ് നിർമിച്ച സ്ഥാപനത്തിലെ ജീവനക്കാർ കോഴിക്കോട്ട് എത്തിയിരുന്നു. ചില്ലും മറ്റ് സാമഗ്രികളും വൈകിട്ടോടെ തന്നെ വർക്ക് ഷോപ്പിൽ എത്തിച്ചിരുന്നു.

ഇന്നലെ മാ​ന​ന്ത​വാ​ടി​യി​ൽ ന​വ​കേ​ര​ള സ​ദ​സ്സി​നാ​യി എ​ത്തി​യപ്പോൾ ബ​സ് ച​ളി​യി​ൽ താ​ഴ്‌​ന്നിരുന്നു. പി​ൻ ട​യ​റു​ക​ൾ ന​ല്ല​രീ​തി​യി​ൽ താ​ഴ്‌​ന്നു​പോ​യ​തി​നാ​ൽ ക​യ​ർ കെ​ട്ടി വ​ലി​ച്ചും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ക​മാ​ൻ​ഡോ​ക​ളും ത​ള്ളിയുമാണ് ബ​സി​നെ ച​ളി​യി​ൽ​നി​ന്ന് ക​ര​ക​യ​റ്റി​യ​ത്.

മാ​ന​ന്ത​വാ​ടി​യി​ലെ വേ​ദി​യാ​യ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് ബ​സ് താ​ഴ്ന്ന​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ​നി​ന്ന് അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​ന്ത്രി​മാ​രു​ടെ സം​ഘം മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി​യ​ത്. ജ​ന​ത്തെ നി​യ​ന്ത്രി​ക്കാ​നാ​യി കെ​ട്ടി​യ ബാ​രി​ക്കേ​ഡി​നി​ട​യി​ലൂ​ടെ ബ​സ് സ്റ്റേ​ജി​ന്റെ അ​ടു​ത്തു​കൊ​ണ്ടു​വ​രാ​നാ​ണ് ആ​ദ്യം ശ്ര​മി​ച്ച​ത്. ബാ​രി​ക്കേ​ഡ് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ച​ളി​യി​ൽ ട​യ​റു​ക​ൾ ക​റ​ങ്ങി ബ​സ് നി​ന്നു.

ച​ളി​യി​ൽ​നി​ന്ന് ക​ര​ക​യ​റ്റി​യ ശേ​ഷം ബ​സ് പ്ര​ധാ​ന റോ​ഡി​ലേ​ക്ക് മാ​റ്റി​യി​ട്ടു. ന​വ​കേ​ര​ള സ​ദ​സ്സ് ക​ഴി​ഞ്ഞ​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ​യും മ​റ്റു മ​ന്ത്രി​മാ​രെ​യും വാ​ഹ​ന​ത്തി​ലാ​ണ് ബ​സ് നി​ർ​ത്തി​യി​ട്ട റോ​ഡി​നു സ​മീ​പം എ​ത്തി​ച്ച​ത്. മ​ന്ത്രി​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ആ​ന്റ​ണി രാ​ജു, റോ​ഷി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ ന​ട​ന്നാ​ണ് റോ​ഡി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യും വ്യാ​ഴാ​ഴ്ച രാ​വി​ലെ​യും പെ​യ്ത ക​ന​ത്ത മ​ഴ​യാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. മ​ഴ​കാ​ര​ണം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തി​നാ​ൽ പ​രാ​തി സ്വീ​ക​രി​ക്കു​ന്ന സ്ഥ​ല​വും മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു

Tags:    
News Summary - Navakerala bus glasses replaced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.