കൊച്ചി: നവകേരള സദസിന്റെ പ്രചാരണാർത്ഥം കോതമംഗലത്ത് കൂട്ട ചിത്രരചന സംഘടിപ്പിച്ചു. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാന്റിലാണ് വേറിട്ട പ്രചാരണ പരിപാടി നടത്തിയത്. കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ ടോമി പരിപാടി ഉദ്ഘാടനം ചെയ്തു.
ഡിസംബർ 10 ന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസിന് മുന്നോടിയായാണ് ചിത്രരചന സംഘടിപ്പിച്ചത്. മൂവാറ്റുപുഴ കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാദിയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
ജയകുമാർ ചെങ്ങമനാട്, വർഗീസ് മണ്ണത്തൂർ, ബിജി ഭാസ്കർ , അസീസ് കുന്നപ്പിള്ളി, ഹസൻ കോട്ടേപ്പറമ്പിൽ , ഐസക് നെല്ലാട്, ടി.എ കുമാരൻ , ഗോവിന്ദ് കെ എസ് , മാജിത സി ലക്ഷദ്വീപ്, അഭിജിത്ത് വിജയ്, ഗായത്രി എസ് , സിസ്റ്റർ അൽഫോൺസ ജോസ് , തെരേസ ഡൊമനിക്, മനു പി എം, സൂര്യദേവ് സിംഗ്, അഭിനവ് എം ജെ , വിജയ് രവി തുടങ്ങിയ കലാകാരൻമാർ ചിത്രരചനയിൽ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിൽ ആർട്സ് സബ് കമ്മിറ്റി ഭാരവാഹി സുധ പത്മജം അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മനോജ് നാരായണൻ , കോതമംഗലം എ.ഇ.ഒ കെ.മനോശാന്തി, കൗൺസിലർ പി.ആർ. ഉണ്ണികൃഷണൻ, പി.എം. അബ്ദുൾ സലാം , ഇ.എ സുബാഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.