കൊൽക്കത്ത: ബംഗാളിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ കാണാതായതായി പരാതി. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാരിനെതിരായി സി.പി.ഐ.എംഎല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായാണ് കെ.എന്‍ രാമചന്ദ്രന്‍ കൊൽക്കത്തയിലെത്തിയത്. അദ്ദേഹം കൊല്‍ക്കത്ത റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ടു ഇറങ്ങിട്ടുങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല.
സുഹൃത്തും പത്രപ്രവര്‍ത്തകനുമായ രവി പാലൂര്‍ രാമചന്ദ്രനെ സ്വീകരിക്കാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് രവി പൊലീസില്‍ പരാതി നല്‍കി.
കര്‍ഷക സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മമത ബാനര്‍ജിയുടെ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോയതായി സംശയിക്കുന്നുവെന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണം പൊലീസ് നിഷേധിച്ചു.
കെ.എന്‍ രാമചന്ദ്രനെ കാണാനില്ല എന്നുകാട്ടി സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭംഗോറിലെ ഭൂമി ഒഴിപ്പിക്കലിനിടെ രണ്ട് പേർ വെടിയേറ്റു മരിച്ചിരുന്നു. സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാനും രക്തസാക്ഷികളുടെ കുടുംബങ്ങളെ കാണാനും എത്തിയതായിരുന്നു കെ.എന്‍ രാമചന്ദ്രന്‍. സി.പി. ഐ ( എം. എല്‍) റെഡ് സ്റ്റാര്‍ അഖിലേന്ത്യാ സെക്രട്ടറിയും കോട്ടയം സ്വദേശിയുമാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.