കുറ്റവിമുക്തനായാല്‍ ശശീന്ദ്രൻ വീണ്ടും മന്ത്രിയാകും -എന്‍.സി.പി 

ന്യൂഡൽഹി: ഫോൺ കെണി വിവാദത്തിൽ കുറ്റവിമുക്തനായാല്‍ എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് എന്‍.സി.പി കേന്ദ്ര നേതൃത്വം. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്ററാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

ജസ്റ്റിസ് പി.എസ് ആന്‍റണി കമീഷന്‍ റിപ്പോര്‍ട്ടില്‍ ശശീന്ദ്രന് ക്ലീന്‍ചിറ്റ് കിട്ടുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഹൈകോടതിയിലുള്ള കേസ് ഒത്തുതീര്‍ന്നാല്‍ വൈകാതെ തന്നെ ശശീന്ദ്രൻ വീണ്ടും മന്ത്രിയാകും. കുറ്റവിമുക്തനായാല്‍ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാവുന്നതാണെന്ന് നേരത്തെ തന്നെ പാർട്ടി തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    
News Summary - NCP Central Leadership Declared A.K Saseendran will Return to Minister Post -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.