കോട്ടക്കൽ: എൻ.സി.പി എൽ.ഡി.എഫിൽ തുടരുമെന്ന് ദേശീയ സെക്രട്ടറി എൻ.എ. മുഹമ്മദ്കുട്ടി. കോട്ടക്കലിൽ യു.ഡി.എഫ് ഉന്നയിച്ച വോട്ടർപട്ടിക പരാതി അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ സ്ഥാനാർഥിയാകുമോയെന്നത് പാർട്ടിയാണ് തീരുമാനിക്കുകയെന്നും എൻ.സി.പി, എൽ.ഡി.എഫ് വിടുമെന്ന വാർത്തകൾ ഊഹാപോഹമാണ്.
നഗരസഭ ബൂത്ത് പരിധികളിൽ താമസക്കാരല്ലാത്തവരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന മുസ്ലിം ലീഗ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലീഗും സ്ഥലം എം.എൽ.എയും യഥാർഥ വസ്തുതകൾ വളച്ചൊടിക്കുകയാണെന്ന് സി.പി.എം എൽ.സി സെക്രട്ടറി ഇ.ആർ. രാജേഷ് പറഞ്ഞു. മണ്ഡലത്തിൽ താമസക്കാരല്ലാത്തവരും ഇതര മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ പേരുള്ളവരുമായ ആളുകൾ വർഷങ്ങളായി യു.ഡി.എഫിനായി വോട്ട് ചെയ്യുന്നത്.
പട്ടിക പുതുക്കുമ്പോൾ ബി.എൽ.ഒമാർ പരിശോധിക്കുക സ്വാഭാവികമാണ്. ഇത്തരം വോട്ടുകളുടെ കണക്കെടുത്ത് താമസം ഇല്ലാത്തവരുടെ വോട്ടുകൾ ഒഴിവാക്കാൻ എൽ.ഡി.എഫ് അപേക്ഷ കൊടുത്തിരുന്നവെന്നും നേതാക്കൾ പറഞ്ഞു. ആസന്നമായ തെരഞ്ഞെടുപ്പിൽ ലീഗിെൻറ പരാജയഭീതി മൂലമാണ് പുതിയ ആരോപണങ്ങൾ. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മുനിസിപ്പൽ സെക്രട്ടറിയെ കൂട്ടുപിടിച്ച് ഇടതുപക്ഷ വോട്ടുകൾ തള്ളിയാണ് ലീഗ് വിജയിച്ചതെന്നും നേതാക്കൾ ആരോപിച്ചു. ശ്രീജിത്ത് കുട്ടശ്ശേരിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.