കോട്ടയം: എ.കെ. ശശീന്ദ്രൻ മന്ത്രിസഭയിൽ തിരിച്ചെത്തുമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയസ്ഥിതിക്ക് മന്ത്രിയാകുന്നതിന് തടസ്സമില്ല. പാർട്ടിയിൽ ഇക്കാര്യത്തിൽ ഭിന്നതയില്ല. എൻ.സി.പി ദേശീയ നേതൃത്വം ഇക്കാര്യം ഉടൻ എൽ.ഡി.എഫിനെ അറിയിക്കുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിൽ സന്തോഷമുണ്ട്. സംസ്ഥാനനേതൃത്വം ഇക്കാര്യങ്ങൾ ശരത് പവാർ അടക്കമുള്ള ദേശീയ നേതാക്കളെ അറിയിക്കും. ഞായറാഴ്ച ഇവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഒൗദ്യോഗികമായി മുഖ്യമന്ത്രി പിണറായി വിജയനെയും എൽ.ഡി.എഫ് നേതൃത്വത്തെയും അറിയിക്കും. പാർട്ടിക്കുള്ളിൽ ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല. ആദ്യം കുറ്റവിമുക്തനാകുന്നയാൾ മന്ത്രിയാകുമെന്ന് നേരേത്ത പാർട്ടി പ്രഖ്യാപിച്ചിരുന്നതാണ്. അതിനാൽ ആശയക്കുഴപ്പത്തിന് സ്ഥാനമില്ല. ഊഴം െവച്ച് മന്ത്രിപദവി വീതം െവക്കുന്നത് തൽക്കാലം പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.