സ്ത്രീകൾക്കെതിരായ അതിക്രമം: മുന്നിൽ യു.പി. രണ്ടാമത് രാജസ്ഥാൻ, കേരളത്തിൽ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ ഉത്തർപ്രദേശിൽ. 2021ൽ 56,083 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നു. രാജസ്ഥാനാണ് ഈ പട്ടികയിൽ രണ്ടാമത് -40,738 കേസുകൾ. മൂന്നാമതുള്ള മഹാരാഷ്ട്രയിൽ 39,526 കേസുകളാണുള്ളത്.

കേരളത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വലിയ വർധനവുണ്ടായി. 13,539 കേസുകളാണ് 2021ൽ റിപ്പോർട്ട് ചെയ്തത്. 2020ൽ 10,139ഉം, 2019ൽ 11,462ഉം ആയിരുന്നു സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ എണ്ണം.

ജനസംഖ്യാനുപാതികമായി കണക്കാക്കുമ്പോൾ അസമിലാണ് സ്ത്രീകൾക്കെതിരായ അതിക്രമ നിരക്ക് കൂടുതൽ. ഇവിടെ ഒരു ലക്ഷം പേർക്ക് 168.3 എന്ന തോതിലാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ. കേരളത്തിൽ ഇത് 73.3 ആണ്.

രാജ്യത്താകമാനം സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ വർധനവുണ്ടായി. 4,09,273 കേസുകളാണ് 2021ൽ റിപ്പോർട്ട് ചെയ്തത്. 2020ൽ ഇത് 3,57,363 ആയിരുന്നു. 

Tags:    
News Summary - NCRB data on crime against women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.