നെടുമങ്ങാട്: രോഗി വീട്ടിൽനിന്ന് കൊണ്ടുവന്ന ഫാനിന് വൈദ്യുതി ചാർജ് ഈടാക്കി നെടുമങ്ങാട് ജില്ല ആശുപത്രി അധികൃതർ. ആശുപത്രിയിൽ ഫാനുകൾ പ്രവർത്തനരഹിതമാണെന്ന് രോഗി പരാതിപ്പെട്ടപ്പോൾ വീട്ടിൽനിന്ന് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഫാൻ കൊണ്ടുവന്നപ്പോൾ രണ്ട് ദിവസത്തേക്ക് 100 രൂപ ചാർജ് ഈടാക്കി. വെള്ളനാട് പ്രീജ വിലാസത്തിൽ പ്രദീപാണ് (39) റോഡ് അപകടത്തിൽപെട്ട് ചികിത്സയിലുള്ളത്.
മെഡിക്കൽ കോളജിൽനിന്ന് ഒമ്പതുദിവസം മുമ്പ് നെടുമങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ശരീരം തളർന്ന അവസ്ഥയിൽ കിടപ്പുരോഗിയായ പ്രദീപ് കടുത്ത ചൂട് കാരണം ബുദ്ധിമുട്ടിയപ്പോഴാണ് വീട്ടിൽനിന്ന് ഫാൻ കൊണ്ടുവന്നത്. സംഭവം ശ്രദ്ധയിൽപെട്ടില്ലെന്നും സാധാരണ പുറത്തുനിന്ന് കൊണ്ടുവരുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിന് ആശുപത്രി വികസനസമിതി പണം ഈടാക്കാറുണ്ടെന്നും സൂപ്രണ്ട് നിത എസ്. നായർ പറഞ്ഞു. പരാതി ഉയർന്നതിനെതുടർന്ന് പ്രദീപിൽനിന്ന് വാങ്ങിയ പണം തിരികെനൽകുമെന്ന് സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.