നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന്​ തുറക്കും

കൊച്ചി: ​പ്രളയത്തെത്തുടർന്ന്​ അടച്ചുപൂട്ടിയ നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന്​ തുറക്കും. ഇന്ന്​ ഉച്ചക്ക്​ 2.05നാണ്​ ആദ്യ വിമാനമിറങ്ങുക. ഇൻഡിഗോയുടെ ബംഗളൂരുവിൽ നിന്നുള്ള വിമാനമാണ് ഉച്ചക്ക്​ എത്തുന്നത്​. 3.25ന്​ ആദ്യം പറന്നുയരുന്നതും ഈ വിമാനം തന്നെയായിരിക്കും. 32 സർവീസുകൾ ഇന്ന്​ നടക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ സർവീസുകളും പുനരാരംഭിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.​ വിമാനത്താവളം അടച്ചതിനെ തുടർന്ന്​ കൊച്ചി നാവൽ ബേസിൽ നിന്ന്​ ആരംഭിച്ച സർവീസുകൾ ഇന്ന്​ അവസാനിപ്പിക്കും. 

റൺവേയിൽ വെള്ളം കയറി സർവീസ്​ നടത്താനാകാത്തതിനെ തുടർന്ന്​ കഴിഞ്ഞ 15നാണു വിമാനത്താവളം അടച്ചത്. വിമാനത്താവളത്തി​​​​െൻറ ചുറ്റുമതിലി​​​​െൻറ ഒരു ഭാഗവും പ്രളയത്തിൽ തകർന്നിരുന്നു. 300 കോടിയോളം രൂപയുടെ നഷ്​ടമുണ്ടായെന്നാണ്​ കണക്ക്​. 

വെള്ളം ഇറങ്ങിയതോടെ 20 മുതൽ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു. തകർന്ന മതിൽ താൽക്കാലികമായി പുനർനിർമിച്ചു. കേടുപറ്റിയ നാലു കൺവെയർ ബെൽറ്റുകൾ, 22 എക്സ്റേ മെഷീനുകൾ, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകൾ, എണ്ണൂറോളം റൺവേ ലൈറ്റുകൾ എന്നിവയെല്ലാം പൂർവസ്ഥിതിയിലാക്കി. തകർന്ന സൗരോർജ പ്ലാന്റുകളിൽ പകുതിയോളം പ്രവർത്തനക്ഷമമാക്കി. ചെളിക്കെട്ടുണ്ടായ ഭാഗം വൃത്തിയാക്കി.
 

Tags:    
News Summary - Nedumbassery Airport Reopen today - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.