നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണം തുലാസിൽ; കോൺഗ്രസ് അംഗം രാജിവെച്ചു

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡ് അംഗം പി.വൈ. വർഗീസ് സ്ഥാനം രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് രാജിക്കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ഭരണത്തിലെയും പാർട്ടിയിലെയും പടലപ്പിണക്കമാണ് രാജിയിൽ കലാശിച്ചതെന്നാണറിയുന്നത്.

മേഖലയിലെ മുതിർന്ന കോൺഗ്രസ് നേതാവായ വർഗീസ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനവും ഏതാനും മാസങ്ങൾക്ക് മുൻപ് രാജിവെച്ചിരുന്നു. നേരത്തെ, രണ്ടുവട്ടം ഗ്രാമപഞ്ചായത്തിന്‍റെ പ്രസിന്‍റ് സ്ഥാനം അലങ്കരിച്ചിരുന്നു.

19 അംഗങ്ങളുള്ള ഗ്രാമപഞ്ചായത്തിൽ വർഗീസ് രാജിവെച്ചതോടെ ഇരു മുന്നണികൾക്കും ഒൻപത് അംഗങ്ങൾ വീതമായി. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പി.വി. കുഞ്ഞിനെ പ്രസിഡന്‍റാക്കിയാണ് കോൺഗ്രസ് ഭരണം പിടിച്ചത്.

ഇപ്പോൾ കോൺഗ്രസിന്‍റെ ഒരംഗം രാജിവെച്ചതോടെ ഭരണസമിതിയിൽ കക്ഷിനില ഇരു മുന്നണികൾക്കും തുല്യമായി. തുടർ ദിവസങ്ങളിൽ നാടകീയ രംഗങ്ങൾക്ക് വഴിയൊരുങ്ങും. 17-ാം വാർഡിൽ തെരഞ്ഞെടുപ്പും വേണ്ടിവരും.

Tags:    
News Summary - Nedumbassery Grama Panchayat Congress member resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.