േലാക്ഡൗണിൽ സ്കൂൾ അടച്ചിട്ടപ്പോൾ കുട്ടികളെ എങ്ങനെ വീട്ടിൽ പിടിച്ചിരുത്തും എന്നതായിരുന്നു മാതാപിതാക്കളുടെ തലവേദന. കുറുമ്പുകാണിച്ചും വഴക്കിട്ടും ഒാടിനടന്ന മക്കളെക്കൊണ്ട് തോറ്റപ്പോൾ കോവിഡ് ഭീകരൻ ഒഴിയണേ എന്ന മുട്ടിപ്പായി പ്രാർഥനയായിരുന്നു. പക്ഷേ, കോവിഡും പോയില്ല, മാതാപിതാക്കളുടെ തലവേദനയും ഒഴിഞ്ഞില്ല. ഇപ്പോൾ ഓൺലൈൻ ക്ലാസുകളാണ് ആകുലരാക്കുന്നത്. പരീക്ഷക്കാലത്ത് കേബ്ൾ വിച്ഛേദിച്ച് കുട്ടികൾക്ക് ടി.വി നിഷേധിച്ചവരാണ് രക്ഷിതാക്കൾ. മൊബൈലിെൻറ ഏഴയലത്ത് കുട്ടികളെ അടുപ്പിക്കില്ലായിരുന്നു.
കോവിഡ് കാലത്ത് ടി.വിയുടെയും മൊബൈലിെൻറയും കമ്പ്യൂട്ടറിെൻറയും കസ്റ്റോഡിയൻ തന്നെ കുട്ടികളാകുന്ന കാഴ്ചകളാണ് വീടകങ്ങളിൽ. അതുതന്നെയാണ് ആശങ്കയും. വാട്സ്ആപ് ഗ്രൂപ്പുകൾ മാറി മെസേജ് അയക്കുന്ന അബദ്ധം മുതിർന്നവർക്കുപോലും സംഭവിക്കുന്ന കാലമാണ്. എങ്ങനെ കുട്ടികളെ ഓൺലൈനിലാക്കി ജോലിക്ക് പോകും, ഇൻറർനെറ്റും മൊബൈലും നോക്കി കണ്ണിന് പ്രശ്നം വരുമോ, ഇൻറർനെറ്റ് ഡേറ്റ പെട്ടെന്ന് തീരുന്നല്ലോ അങ്ങനെയങ്ങനെ സംശയങ്ങളും ആധികളും ഏറെ. ഓൺലൈൻ വിഭ്യാഭ്യാസത്തെക്കുറിച്ച് അനുകൂലമായും പ്രതികൂലമായും നടക്കുന്ന ചർച്ചകളിൽ ഉയരുന്ന പ്രശ്നങ്ങളും ഇതൊക്കെത്തന്നെ.
സൈബർ ലോകത്ത് കുട്ടികളെ ഒറ്റക്കുവിടരുത്. സ്വതന്ത്രമായി ഫോൺ നൽകേണ്ടിവരുന്ന സാഹചര്യങ്ങളിൽ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ കർശന നിയന്ത്രണങ്ങളോടെ മാത്രം ഫോൺ നൽകുക. പഠനത്തിനാവശ്യമായവ മാത്രമാണോ നോക്കുന്നത് എന്ന് കുട്ടികളറിയാതെ ശ്രദ്ധിക്കാം. ഇൻറർനെറ്റിൽ എന്തൊക്കെ തിരഞ്ഞുവെന്ന് 'ഹിസ്റ്ററി' നോക്കിയാൽ അറിയാനാകും.
സൈബറിടങ്ങളിലെ ചൂഷണങ്ങളും ചതിക്കുഴികളും കുട്ടികളെ പറഞ്ഞുമനസ്സിലാക്കുക. ചെറിയ കുട്ടികളെ ഫോൺ നൽകി കഴിയുന്നതും ഒറ്റക്കാക്കി പോകാതിരിക്കാൻ ശ്രമിക്കണം. പഠനകാര്യങ്ങൾക്കായി മാത്രം േഫാൺ നൽകുക. സ്മാർട്ട് ഫോണുകളിലെല്ലാം കുട്ടികൾക്ക് ആവശ്യമില്ലാത്ത ആപ്പുകൾ ലോക്ക് ചെയ്യാൻ സൗകര്യമുണ്ട്. പാസ്വേഡുകൾ പരമാവധി മുതിർന്നവരുടെ തമ്പ് അല്ലെങ്കിൽ മുഖം ആക്കുക.
തുടർച്ചയായി ഫോൺ, കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കുന്നത് കണ്ണുകൾക്ക് ദോഷമാണ്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും. സാധാരണഗതിയിൽ കണ്ണുകൾ 30 സെക്കൻഡിൽ കുറഞ്ഞത് 20 തവണയെങ്കിലും ചിമ്മും. എന്നാൽ, സ്ക്രീനിലേക്ക് നോക്കിയിരുന്നാൽ മൂന്നിലൊരു തവണയേ ചിമ്മാൻ സാധ്യതയുള്ളൂ. ഇത് കണ്ണുകൾ വരളാനും അസ്വസ്ഥതക്കും കാരണമാകും.
സ്ക്രീനിൽ നോക്കുമ്പാേൾ നിർബന്ധമായി കണ്ണുകൾ ചിമ്മണമെന്നത് കുട്ടികളെ ഓർമിപ്പിക്കണം. സ്ക്രീനിെൻറ ബ്രൈറ്റ്നെസും കോൺട്രാസ്റ്റും കണ്ണുകൾക്ക് സുഖകരമായ രീതിയിൽ ക്രമീകരിക്കണം. സ്ക്രീനും കണ്ണുകളും തമ്മിൽ അകലം പാലിക്കാൻ പഠിപ്പിക്കണം. സാധാരണ മൊബൈൽ നോക്കുമ്പാേൾ എട്ട് ഇഞ്ചുവരെ കണ്ണുകളും സ്ക്രീനും തമ്മിൽ അകലം ഉണ്ടാകും. 15-16 ഇഞ്ച് അകലം പാലിച്ച് വേണം അധികനേരം വീക്ഷിക്കാൻ. തുടർച്ചയായി 20 മിനിറ്റിൽ കൂടുതൽ സ്ക്രീനിൽ നോക്കരുത്.
ഇൻറർനെറ്റ് ഡേറ്റ സാധാരണക്കാർക്ക് പുതിയൊരു ബാധ്യത കൂടിയാണ്. ഡേറ്റ നിയന്ത്രിക്കാൻ ചില പൊടിക്കൈകളുണ്ട്. അത് എത്രമാത്രം പ്രാവർത്തികമാവുന്നു എന്നത് ഫോണിെൻറ പ്രവർത്തനക്ഷമതയെ ആശ്രയിച്ചിരിക്കും. ഇതിൽ ഒന്ന് ചുവടെ:
ഫോണിെൻറ സെറ്റിങ്സ് എടുക്കുക. ഡേറ്റ യൂസേജ് സെലക്ട് ചെയ്യുക. ഇതിൽ എത്ര ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നതെന്നും അവക്കെല്ലാം എത്ര എം.ബി വേണമെന്നും കാണാം. 'റെസ്ട്രിക്റ്റഡ് ബാക്ഗ്രൗണ്ട് ഡേറ്റ' എന്ന ഓപ്ഷൻ എടുത്താൽ ഒരു ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പാേൾ വേണ്ടാത്ത മറ്റുള്ളവ ഓഫ് ചെയ്യാനാകും.
ഉദാഹരണത്തിന് യൂട്യൂബ് കാണുേമ്പാൾ വാട്സ്ആപ് ഓഫ് ചെയ്യാം. ഇങ്ങനെ ചെയ്താൽ യൂട്യൂബ് നോക്കുമ്പാേൾ വാട്സ്ആപ് നോട്ടിഫിക്കേഷൻ വരില്ല. യൂട്യൂബ് അവസാനിപ്പിച്ചാൽ വാട്സ്ആപ് ഡേറ്റ ഓണാവും. എല്ലാ ആൻഡ്രോയ്ഡ് ഫോണിലും ഈ ഓപ്ഷനുണ്ട്.
യൂട്യൂബിൽനിന്ന് ക്ലാസുകൾ ഡൗൺലോഡ് െചയ്ത ശേഷം ഇൻറർനെറ്റ് ഡേറ്റ ഓഫാക്കുക. തുടർന്ന് നെറ്റ് ഓണാക്കാതെ തന്നെ ഡൗൺലോഡ് ചെയ്ത ക്ലാസുകൾ കാണാം.
ഫോണിെൻറയും കമ്പ്യൂട്ടറിെൻറയും സ്ക്രീൻ വൃത്തിയായി സൂക്ഷിക്കണം. സ്ക്രീനിൽ എണ്ണമെഴുക്ക്, പൊടി എന്നിവ പറ്റിപ്പിടിക്കും. ഇത് കണ്ണുകൾക്ക് അസ്വസ്ഥതയുണ്ടാക്കും. പുറത്തുപോയി വന്നശേഷമാണ് കുട്ടികൾക്ക് ഫോൺ നൽകുന്നതെങ്കിൽ സാനിറ്റൈസറിൽ മുക്കിയ പഞ്ഞികൊണ്ട് ഫോൺ തുടക്കണം.
പഠിക്കുന്നില്ലെന്ന് പഴിപറഞ്ഞ് കുട്ടികളുടെ മിടുക്ക് അളക്കരുത്. സ്കൂളിലെ ഒൗപചാരിക വിദ്യാഭ്യാസത്തിന് ബദലല്ല ഓൺലൈൻ പഠനം എന്നോർക്കണം. വിഭ്യാഭ്യാസരീതിയിലെ സാധ്യതകൾ അവർക്ക് പരിചയപ്പെടുത്തുക വഴി അക്കാദമിക പ്രവർത്തനങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തുകയാണ് ഓൺലൈൻ പഠനലക്ഷ്യം.
രസകരമായി തോന്നിയില്ലെങ്കിൽ കുട്ടികൾ ശ്രദ്ധിക്കില്ല. സ്കൂൾ വിട്ടുവന്ന് വിശേഷങ്ങൾ ചോദിക്കുന്നതുപോലെ, ഓരോ ദിവസവും ഓൺലൈനിൽ എന്തൊക്കെയാണ് പഠിപ്പിച്ചതെന്ന് കുട്ടികളോട് ചോദിക്കാം. പുറത്തുപോകാതെ വീടുകളിൽ അടച്ചിടുന്നതിെൻറ അസ്വസ്ഥതകളിലാണ് കുട്ടികൾ. വീട്ടിലെ അലോസരങ്ങൾ അവരെ മുറിവേൽപിക്കാതെയും നോക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.