30 ലക്ഷം മതി; മായില്ല ആയിഷ സഹ്റയുടെ പുഞ്ചിരി

പുലാമന്തോൾ: വളപുരം പടിഞ്ഞാറേക്കരയിലെ പരപ്പിൽ ഉമറലിയുടെ എട്ടു മാസം പ്രായമായ മകൾ ആയിഷ സഹ്റയുടെ കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക് വേണ്ട ചെലവ് കണ്ടെത്താൻ കനിവ് കാത്ത് കുടുംബം.ജന്മനാ പിത്തസഞ്ചിയുമായി ബന്ധപ്പെട്ട ചികിത്സ ആവശ്യമായിരുന്നതിനാൽ അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ചു.

അതോടൊപ്പമാണ് കരൾ സംബന്ധമായ പ്രയാസം കൂടി ശ്രദ്ധയിൽപെട്ടത്. എത്രയും വേഗം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യണം. എറണാകുളം അമൃത ഹോസ്പിറ്റലിൽ നിന്നാണ് ചികിത്സ. പിതാവ് ഉമറലിയാണ് കരൾ പകുത്ത് നൽകുന്നത്. വയറിങ് ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് മുന്നോട്ടുപോകുന്ന കുടുംബമാണിത്. ശസ്‌ത്രക്രിയക്കും അനുബന്ധ ചെലവുകൾക്കുമായി 30 ലക്ഷത്തോളം രൂപ വരും.

നജീബ് കാന്തപുരം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ തുടങ്ങിയവർ രക്ഷാധികാരികളായി പൊതുകമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി.

ചെയർമാൻ: എം.ടി. അലിയാർ 89210 59191, കൺവീനർ: കെ.പി. അബൂബക്കർ. 97444 98110, ട്രഷറർ: കെ.ടി. നാസർ. 95398 56554. അക്കൗണ്ട് വിവരങ്ങൾ: ഉമ്മറലി a/c:11850100297196. ഫെഡറൽ ബാങ്ക് പുലാമന്തോൾ ശാഖ. ഐ.എഫ്.എസ്.സി: FDRL0001185. 8590105080 (ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം). 

Tags:    
News Summary - needs 30 lakhs to keep Ayisha Zahra's smile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.