കോയമ്പത്തൂർ: നീലഗിരി മലനിരകളുടെ സൗന്ദര്യമാസ്വദിച്ചുള്ള പൈതൃക ട്രെയിൻയാത്ര സഞ്ചാരികൾക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. അതിനാലാണ് ഇൗ റൂട്ടിൽ ട്രെയിൻ ചാർട്ടർചെയ്ത് യാത്രചെയ്യാൻ ദക്ഷിണ റെയിൽേവ യാത്രക്കാർക്ക് അനുമതി നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസമാണ് ആദ്യമായി ചാർട്ടർചെയ്യാൻ ആളെ കിട്ടിയത്. ബ്രിട്ടീഷ് ദമ്പതികളായ 30കാരനായ ഗ്രഹാം വില്യം ലിന്നും 27കാരിയായ സിൽവിയ പ്ലാസികുമായിരുന്നു ഇൗ യാത്രികർ.
വെറുതെയൊരു നിലഗിരി യാത്രമാത്രമായിരുന്നില്ല ഇവർക്കിത്. മറിച്ച് തങ്ങളുടെ വിവാഹശേഷമുള്ള മധുവിധു യാത്രകൂടിയായിരുന്നു.
മേട്ടുപ്പാളയം- ഉദഗമണ്ഡലം റൂട്ടിൽ ഒരൊറ്റ യാത്രക്ക് മൂന്നുലക്ഷത്തോളം രൂപയാണ് ഇവർ റെയിൽേവക്ക് അടച്ചത്. ട്രെയിനിൽ 120സീറ്റുകളുണ്ട്. രാവിലെ 9.10ന് മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട ‘മധുവിധുവണ്ടി’ ഉച്ച 2.40നാണ് ഉൗട്ടിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.