കോഴിക്കോട്: ഉമർ ഫൈസിയുടെ പ്രസ്താവന സമൂഹത്തിൽ സ്പർധ വളർത്തുന്നതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. സമസ്ത നേതൃത്വം ഉചിതമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അല്ലെങ്കിൽ സ്പർധ വീണ്ടും വളരുന്ന സാഹചര്യം ഉണ്ടാകും. സമസ്ത നേതൃത്വം ഇതിന്റെ ഗൗരവം മനസ്സിലാക്കുമെന്ന് കരുതുന്നു. കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാവരുത്. ജനവികാരം സമസ്ത കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷ. ഉമർ ഫൈസിക്ക് സമസ്തയിൽനിന്നുള്ള പിന്തുണ ഒറ്റപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്ത് വർഷങ്ങളായി താമസിക്കുന്നവരെ കുടിയൊഴിപ്പിക്കണമെന്ന് ഒരു മുസ്ലിം സംഘടനകൾക്കും അഭിപ്രായമില്ല. വിഷയത്തിൽ സമവായ ചർച്ചകൾ നടക്കണം. സർക്കാർ ഇടപെട്ട് പരിഹാരം കാണണം. വിഷയം ചർച്ചചെയ്യാൻ സാദിഖലി തങ്ങൾ മുസ്ലിം സംഘടനകളുടെ യോഗം വിളിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.