കുറിഞ്ഞി ഉദ്യാനം: ഉപസമിതി ഇടപെടൽ വന്യജീവി നിയമത്തി​െൻറ ലംഘനം

തൊ​ടു​പു​ഴ: കു​റി​ഞ്ഞി ഉ​ദ്യാ​ന​ത്തി​​െൻറ അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യി​ക്കു​ന്ന​തി​നു​ രാ​ഷ്​​ട്രീ​യ​മാ​യി സ​ർ​ക്കാ​റെ​ടു​ത്ത തീ​രു​മാ​നം 1972ലെ ​കേ​ന്ദ്ര​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​​െൻറ ലം​ഘ​നം. സം​സ്ഥാ​ന, കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ർ​ഡു​ക​ളു​ടെ അ​ധി​കാ​രം അ​വ​ഗ​ണി​ച്ചാ​ണ് അ​തി​ർ​ത്തി​മാ​റ്റ​ൽ നീ​ക്ക​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. വ​മ്പ​ന്മാ​രെ ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യോ കേ​ന്ദ്ര​ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നോ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്, ചോ​ദ്യം ചെ​യ്യ​പ്പെ​ടും. കു​റി​ഞ്ഞി ഉ​ദ്യാ​ന​മാ​യി പ്രാ​ഥ​മി​ക വി​ജ്ഞാ​പ​നം ഇ​തി​നോ​ട​കം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

വ​ന്യ​ജീ​വി സ​ങ്കേ​ത​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഭൂ​പ്ര​ദേ​ശ​ത്തി​​െൻറ അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യി​ക്കാ​ൻ കൃ​ത്യ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​ണം. കേ​ന്ദ്ര വ​ന്യ​ജീ​വി നി​യ​മം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച ച​ട്ട​ങ്ങ​ളും കേ​ന്ദ്ര​വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. വ​ന്യ​ജീ​വി സ​ങ്കേ​ത​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ, പി​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​റി​നു മാ​ത്ര​മാ​യി എ​ന്തെ​ങ്കി​ലും മാ​റ്റം​മ​റി​ച്ചി​ലു​ക​ൾ വ​രു​ത്താ​ൻ സാ​ധി​ക്കി​ല്ല.

സം​സ്ഥാ​ന, കേ​ന്ദ്ര വൈ​ൽ​ഡ് ലൈ​ഫ് ബോ​ർ​ഡു​ക​ൾ എ​ന്നി​വ അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യം  ച​ർ​ച്ച ചെ​യ്യ​ണം. തു​ട​ർ​ന്ന്​ വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി പ​രി​ഗ​ണി​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ കേ​ന്ദ്ര വൈ​ൽ​ഡ് ലൈ​ഫ് ബോ​ർ​ഡാ​ണ്​ അ​നു​മ​തി ന​ൽ​കേ​ണ്ട​ത്. കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി പ​രി​ശോ​ധി​ക്കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​രി​ക്കെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​ൽ സ​ങ്കീ​ർ​ണ​മാ​കും.സം​സ്ഥാ​നം നി​ശ്ച​യി​ക്കു​ന്ന സെ​ക്ര​ട്ട​റി​ത​ല സ​മി​തി​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​നാ​കി​ല്ല.  ദേ​വി​കു​ളം സ​ബ്​​ക​ല​ക്​​ട​റാ​ണ്​ കു​റി​ഞ്ഞി ഉ​ദ്യാ​നം സെ​റ്റി​ൽ​മ​െൻറ്​ ഒാ​ഫി​സ​ർ. നി​ല​നി​ൽ​ക്കു​ന്ന നി​യ​മ​പ്ര​കാ​രം മാ​ത്ര​മേ സ​ർ​ക്കാ​ർ നി​യ​മി​ച്ച റ​വ​ന്യൂ അ​ഡീ. ചീ​ഫ്​ സെ​​ക്ര​ട്ട​റി​ക്ക്​ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വൂ. ഭൂ​രേ​ഖ​ക​ളു​ടെ വി​ശ​ദ​പ​രി​ശോ​ധ​ന​യാ​ണ് ഇ​തി​ൽ ആ​ദ്യം. സ​ർ​ക്കാ​റി​​െൻറ രാ​ഷ്​​ട്രീ​യ തീ​രു​മാ​നം സ​ബ്​​ക​ല​ക്​​ട​ർ​ക്ക്​ ന​ട​പ്പാ​ക്കാ​നാ​വി​ല്ല. ഇ​തോ​ടെ പി.​എ​ച്ച്. കു​ര്യ​ൻ അ​ധ്യ​ക്ഷ​നാ​യ സെ​ക്ര​ട്ട​റി​ത​ല സ​മി​തി​യു​ടെ തീ​രു​മാ​ന​മോ മ​ന്ത്രി​മാ​ർ ന​ൽ​കു​ന്ന ഉ​ത്ത​ര​വു​ക​ളോ പ്രാ​യോ​ഗി​ക​മാ​കി​ല്ല. അ​ല്ലാ​ത്ത നീ​ക്കം നി​യ​മ​പ​ര​മാ​യി ചോ​ദ്യം​ചെ​യ്യ​പ്പെ​ടും. 

കുറിഞ്ഞിച്ചെടികള്‍ കത്തിനശിച്ചു; വട്ടംചുറ്റി വനം- വന്യജീവി വകുപ്പ്​
തൊ​ടു​പു​ഴ: മൂ​ന്നാ​ർ കു​റി​ഞ്ഞി ഉ​ദ്യാ​ന​ത്തി​​ൽ തീ​പ​ട​ർ​ന്ന്​ നൂ​റു​ക​ണ​ക്കി​ന്​ കു​റി​ഞ്ഞി​ച്ചെ​ടി​ക​ള​ട​ക്കം ക​ത്തി​ന​ശി​ച്ചു. പ്രാ​ഥ​മി​ക വി​ജ്ഞാ​പ​നം വ​ന്ന്​ 11 വ​ർ​ഷ​മാ​യി​ട്ടും അ​ന​ധി​കൃ​ത കൈ​വ​ശ​ക്കാ​ർ​ക്ക്​ വ​ഴ​ങ്ങി ഉ​ദ്യാ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ത്ത​ത്​ വി​വാ​ദ​മാ​യി​രി​ക്കെ​യാ​ണ്​ ആ​ഴ്​​ച​ക​ൾ​ക്ക്​ മു​മ്പ്​ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തീ ​പ​ട​ർ​ന്ന​ത്. അ​തേ​സ​മ​യം, കാ​ട്ടു​തീ​യെ​ന്ന നി​ല​പാ​ടെ​ടു​ത്ത്​ അ​ധി​കൃ​ത​ർ മാ​റി​നി​ൽ​ക്കു​ക​യാ​ണ്.  കൊ​ട്ട​ക്കാ​മ്പൂ​ര്‍ ഗ്രാ​മ​ത്തി​ല്‍നി​ന്ന്​ അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ജ​ണ്ട​പ്പാ​റ​ക്ക്​ സ​മീ​പ​മാ​ണ് ചെ​ടി​ക​ള്‍ വ്യാ​പ​ക​മാ​യി ക​ത്തി​യ​ത്​ ക​ണ്ടെ​ത്തി​യ​ത്. ഉ​ന്ന​ത​രു​ടെ​യ​ട​ക്കം വി​വാ​ദ ഭൂ​മി സ്​​ഥി​തി ചെ​യ്യു​ന്ന മേ​ഖ​ല​യി​ലാ​ണ്​ തീ​പി​ടി​ത്തം. 

കു​റി​ഞ്ഞി​ച്ചെ​ടി​ക​ള്‍ ന​ശി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ ജ​ണ്ട​പ്പാ​റ​ക്ക്​ സ​മീ​പം കോ​ട​മ​ഞ്ഞേ​റ്റ് നീ​ല​ക്കു​റി​ഞ്ഞി ത​ഴ​ച്ച് വ​ള​ര്‍ന്നി​രു​ന്നു. ഇ​വി​ടെ ക​ത്തി​ക്ക​രി​ഞ്ഞ ചെ​ടി​ക​ളു​ടെ നി​ര​വ​ധി കു​റ്റി​ക​ള്‍ കാ​ണാം. ചി​ല ചെ​ടി​ക​ള്‍ മ​ഴ​യി​ൽ കി​ളി​ര്‍ത്ത് വ​രു​ന്നു. പ്ര​ദേ​ശ​ത്ത് ഗ്രാ​ൻ​റീ​സ് മ​ര​ങ്ങ​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. കു​റി​ഞ്ഞി​ച്ചെ​ടി​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ ഗ്രാ​ൻ​റീ​സ് മ​ര​ങ്ങ​ള്‍ക്ക് തീ​യി​ട്ട​താ​കാ​മെ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. അ​ടു​ത്ത​നാ​ളി​ൽ ഇ​വി​ടെ​നി​ന്ന്​ തീ​യും പു​ക​യും ഉ​യ​രു​ന്ന​ത്​ ശ്ര​ദ്ധ​യി​ല്‍പെ​ട്ടി​രു​ന്നെ​ന്ന് ഇ​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. കൊ​ട്ട​ക്കാ​മ്പൂ​രി​ലെ 58ാം ന​മ്പ​ർ ബ്ലോ​ക്കി​ലെ മു​ന്നൂ​റോ​ളം ഏ​ക്ക​റി​ൽ വ​ള​ർ​ന്ന നീ​ല​ക്കു​റി​ഞ്ഞി ചെ​ടി​ക​ളാ​ണ്​ ഭൂ​മാ​ഫി​യ അ​ഗ്​​നി​ക്കി​ര​യാ​ക്കി​യ​ത്. സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്ത്​ ഭൂ​മാ​ഫി​യ​യു​ടെ അ​തി​ക്ര​മം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടും കാ​ട്ടു​തീ​യെ​ന്ന പേ​രി​ൽ വ​നം​വ​കു​പ്പ് ഒ​തു​ക്കി​ത്തീ​ർ​ത്തു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ചോ​ല നാ​ഷ​ന​ല്‍ പാ​ര്‍ക്ക് മു​ത​ല്‍ ജ​ണ്ട​പ്പാ​റ വ​രെ ഭാ​ഗ​ത്ത് ധാ​രാ​ളം ഗ്രാ​ൻ​റീ​സ് മ​ര​ങ്ങ​ളു​ണ്ട്. സ​ര്‍ക്കാ​ര്‍ ഭൂ​മി കൈ​യേ​റി ഭൂ​മാ​ഫി​യ സം​ഘ​ങ്ങ​ളാ​ണ്​ ഗ്രാ​ൻ​റീ​സ് ന​ട്ട​ത്. ഇ​വ വ​ള​ര്‍ന്ന​ത്​ കു​റി​ഞ്ഞി​ക​ളു​ടെ സ​ര്‍വ​നാ​ശ​ത്തി​ലേ​ക്കാ​ണ്​ വ​ഴി​തു​റ​ന്ന​ത്. അ​ധി​കൃ​ത​ര്‍ ഈ ​പ്ര​ദേ​ശ​ത്തേ​ക്ക്​ വ​രാ​റി​ല്ല.
Tags:    
News Summary - neelakurinji garden- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.