നീലേശ്വരം വെടിക്കെട്ട് അപകടം: മരണം മൂന്നായി

നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. കൊല്ലംപാറ സ്വദേശി ബിജു (38) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.

ഇതോടെ അപകടത്തിൽ മരണം മൂന്നായി. സാരമായി പൊള്ളലേറ്റ് വെന്റിലേറ്ററിൽ ആയിരുന്ന രതീഷ് (32) ഞായറാഴ്ച രാവിലെ മരണപ്പെട്ടിരുന്നു. കരിന്തളം കിണാവൂർ റോഡിലെ കുഞ്ഞിരാമന്റെ മകൻ സന്ദീപ് (38) ശനിയാഴ്ച മരണപ്പെട്ടു.

കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയിൽ കനൽതരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു.

വെടിപ്പുരക്കകത്തും പടക്കത്തിന് ചുറ്റിലുമായി ജനങ്ങൾ ആർപ്പുവിളികളോടെ തെയ്യം കാണുന്നതിനിടയിൽ വീണ കനൽതരിയാണ് മുഴുവൻ പടക്കവും പൊട്ടിത്തെറിക്കുന്നതിലേക്ക് എത്തിച്ചത്.

അതേസമയം, വെ​ടി​ക്കെ​ട്ട​പ​ക​ട​ത്തി​ൽ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളാ​യ മൂ​ന്നു പ്ര​തി​ക​ൾ​ക്ക് കീ​ഴ്കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യം കാ​സ​ർ​കോ​ട് സെ​ഷ​ൻ​സ് കോ​ട​തി റ​ദ്ദാ​ക്കി. ക്ഷേ​ത്രം പ്ര​സി​ഡ​ന്റ് നീ​ലേ​ശ്വ​ര​ത്തെ ച​ന്ദ്ര​ശേ​ഖ​ര​ൻ, സെ​ക്ര​ട്ട​റി മ​ന്ദം​പു​റ​ത്തെ കെ.​ടി. ഭ​ര​ത​ൻ, വെ​ടി​മ​രു​ന്നി​ന് തീ​കൊ​ളു​ത്തി​യ കൊ​ട്ര​ച്ചാ​ലി​ലെ പ​ള്ളി​ക്ക​ര രാ​ജേ​ഷ് എ​ന്നി​വ​ർ​ക്ക് മ​ജി​സ്ട്രേ​ട്ട് കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

Tags:    
News Summary - Neeleswaram fireworks accident: young man died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.