താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽനിന്ന് മതിയായ ചികിത്സ ലഭിക്കാത്തതിനെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പുതുപ്പാടി കോരങ്ങൽ ഗിരീഷ് -ബിന്ദു ദമ്പതികളുടെ പെൺകുഞ്ഞാണ് തിങ്കളാഴ്ച പുലർച്ച മരിച്ചത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽനിന്ന് ഉണ്ടായ അപാകതയാണ് മരണകാരണമെന്ന് കാണിച്ച് മാതാവ് ബിന്ദു അധികൃതർക്ക് പരാതി നൽകി. കുട്ടിയുടെ ആരോഗ്യപ്രശ്നത്തിന് കാരണമായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡി.എം.ഒ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പ്രസവശേഷം ഇവർ പരാതി നൽകിയിരുന്നു.
പ്രസവ വേദനയെതുടർന്ന് 2024 ഡിസംബർ 13 ന് രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തല പുറത്തേക്ക് വരുന്ന അവസ്ഥയിലായിരുന്നു.
എന്നാൽ, കൃത്യമായ പരിചരണം നൽകാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ ഉടുത്തിരുന്ന അടിവസ്ത്രം കീറി കെട്ടി ആംബുലൻസിൽ കയറ്റി വിടുകയായിരുന്നുവെന്നാണ് ബിന്ദുവിന്റെ പരാതിയിൽ പറയുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി പ്രസവം നടന്നെങ്കിലും കുട്ടിക്ക് ശ്വാസം ലഭിക്കാതെ തലച്ചോറിന് ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായിരുന്നു. ഇതേത്തുടർന്ന് മാസങ്ങളോളം കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.