നെന്മാറ: നെല്ലിയാമ്പതിയിലെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സീതാർകുണ്ട് വ്യൂ പോയൻറിൽ അപകടം പതിയിരിക്കുന്നു. ആയിരക്കണക്കിന് അടി താഴ്ചയുള്ള കൊക്കയിൽ വീണ് മരണം സംഭവിച്ച സന്ദർശകരുടെ എണ്ണം വളരെയധികമാണ്. സ്വകാര്യ എസ്റ്റേറ്റിെൻറ ഭാഗമായുള്ള വനപ്രദേശത്താണ് ഈ ടൂറിസം പോയൻറ്.
അതിനാൽ തന്നെ ഇവിടെ ഔദ്യോഗികമായ നിരീക്ഷണ സംവിധാനമില്ല. അപകടങ്ങൾ നടന്നാൽ പുറത്തെറിയുന്നത് മണിക്കൂറുകൾ കഴിഞ്ഞായിരിക്കും. കിഴുക്കാംതൂക്കായ മലകൾ ഏറെയുള്ള ഇവിടെ സന്ദർശകർ ഉള്ളപ്പോൾ തന്നെ മലയിടിച്ചിൽ നടന്നിട്ടുണ്ട്. കൃത്യമായ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവവും സുരക്ഷ സംവിധാനങ്ങളില്ലാത്തതും അപകടങ്ങൾക്ക് ഇടയാക്കുന്നു. നിരവധിപേർ എത്തുന്ന ഇവിടെ സുരക്ഷ സംവിധാനമേർപ്പെടുത്തണമെന്നത് വളരെക്കാലത്തെ ആവശ്യമാണെങ്കിലും നടപ്പായിട്ടില്ല. ലോക്ഡൗണിനുശേഷം കേരളത്തിലെ ടൂറിസം മേഖലയിൽ ആദ്യം തുറന്നത് നെല്ലിയാമ്പതി ആയിരുന്നു.
വിവിധ ജില്ലകളിൽനിന്ന് ഇരുചക്ര വാഹനങ്ങളിലും മറ്റും നിരവധി പേരാണ് നെല്ലിയാമ്പതിയിലേക്ക് എത്തുന്നത്. അധികവും സാഹസിക വിനോദസഞ്ചാരം ഇഷ്ടപ്പെട്ടുവരുന്ന യുവാക്കൾ. ഞായറാഴ്ച വൈകീട്ട് സീതാർകുണ്ട് വ്യൂ പോയൻറിൽനിന്നും കാൽതെന്നി കൊക്കയിലേക്ക് വീണ രണ്ട് യുവാക്കൾക്കുവേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.