തിരുവനന്തപുരം: മുന്‍മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമന കേസില്‍ വിജിലന്‍സ് സംഘം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തി. നിയമസഭയിലെ അദ്ദേഹത്തിന്‍െറ ഓഫിസിലത്തെിയായിരുന്നു തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് രണ്ട് ഡിവൈ.എസ്.പി പ്രമോദ്കുമാറിന്‍െറ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം മൊഴിയെടുത്തത്. ഇ.പി. ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ വിശ്വസ്തനാണെന്നും മുഖ്യമന്ത്രിയുടെ അറിവില്ലാതെ അനധികൃത നിയമനങ്ങള്‍ നടക്കില്ളെന്നും ചെന്നിത്തല മൊഴി നല്‍കി. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വ്യാപിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേസില്‍ മുഖ്യപരാതിക്കാരായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ എന്നിവരുടെ മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.പി. ജയരാജന്‍െറ മൊഴി അന്തിമഘട്ടത്തില്‍ രേഖപ്പെടുത്തുമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.