ന്യൂഡല്‍ഹി: നഴ്സുമാരുടെ ക്ഷാമം നേരിടുന്നതിന് നെതർലൻഡ്സിനെ സഹായിക്കാൻ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ തോതില്‍ നഴ്സുമാരുടെ ക്ഷാമം നേരിടുന്നുവെന്നും 40,000 പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ നെതർലൻഡ്സിെൻറ ഇന്ത്യൻ സ്ഥാനപതി മാർട്ടിൻ വാൻ ഡെൻ ബർഗ് അറിയിച്ചപ്പോഴാണ് മുഖ്യമന്ത്രി കേരളത്തിലെ നഴ്സുമാരുടെ സേവനം ഉറപ്പു നല്‍കിയത്.
സംസ്ഥാനത്തിെൻറ പ്രളയ പുനർനിർമാണ പ്രവർത്തനങ്ങൾ ചർച്ചചെയ്യുന്നതിെൻറ ഭാഗമായി ബുധനാഴ്ച കേരള ഹൗസിലായിരുന്നു മുഖ്യമന്ത്രിയും നെതർലൻഡ്സ് സ്ഥാനപതിയും തമ്മിലെ കൂടിക്കാഴ്ച. കേരളത്തിലെ നഴ്സുമാരുടെ അര്‍പ്പണബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് അദ്ദേഹം മുഖ്യമന്ത്രിേയാട് പറഞ്ഞു. നഴ്സുമാരെ നൽകുന്നതു സംബന്ധിച്ച് തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് കേരള ഹൗസ് റസിഡൻറ് കമീഷണർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
നെതർലൻഡ്സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തീയതികളില്‍ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രഫഷനലുകള്‍, സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന 15-20 അംഗ പ്രതിനിധിസംഘവും കൂടെയുണ്ടാകും. 40ഓളം പേരുടെ സാമ്പത്തിക വിദഗ്ധരും ദൗത്യത്തിെൻറ ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.