കുമളി: സംസ്ഥാന അതിർത്തി ജില്ലയായ തേനിയിലെ പൊട്ടിപ്പുറത്ത് സ്ഥാപിക്കുന്ന കണിക പരീക്ഷണശാലയുമായി (ന്യൂട്രിനോ) ബന്ധപ്പെട്ട് തമിഴ്നാട് വനം സെക്രട്ടറി മുല്ലപ്പെരിയാർ അണക്കെട്ടിലെത്തി. പരീക്ഷണശാല അണക്കെട്ടിനും പെരിയാർ കടുവ സേങ്കതം, മേഘമല വന്യജീവി സേങ്കതം എന്നിവക്കെല്ലാം പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കകൾ നിലനിൽക്കെയാണ് വനം സെക്രട്ടറി മുഹമ്മദ് നജ്മുദ്ദീനും സംഘവും സന്ദർശനം നടത്തിയത്. കണിക പരീക്ഷണശാലക്കെതിരെ പരിസ്ഥിതി പ്രവർത്തകയായ മേധാപട്കറിെൻറ നേതൃത്വത്തിൽ തേനി ജില്ലയിൽ പ്രചാരണവും സംഘടിപ്പിച്ചിരുന്നു.
ഇതേതുടർന്ന് നിർമാണം താൽക്കാലികമായി നിർത്തിവെക്കുകയും ഇത് സംബന്ധിച്ച് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം തമിഴ്നാട് സർക്കാറിനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇൗ ഘട്ടത്തിലാണ് വനം സെക്രട്ടറിയുടെ തേക്കടി, മുല്ലപ്പെരിയാർ സന്ദർശനം. തേക്കടിയിൽ വനംവകുപ്പിെൻറ സ്പീഡ് ബോട്ടിൽ തമിഴ്നാട് ഉദ്യോഗസ്ഥർക്കൊപ്പമാണ് ഇദ്ദേഹം അണക്കെട്ടിലെത്തിയത്. എന്നാൽ, സന്ദർശന ഉദ്ദേശ്യം സംസ്ഥാന അധികൃതരെ അറിയിച്ചിരുന്നില്ല. അണക്കെട്ടിൽ വന്നുപോയ ശേഷമാണ് സന്ദർശന വിവരം കേരള പൊലീസും അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.