തിരുവനന്തപുരം: ഗതാഗതക്കുറ്റങ്ങൾ ൈകയോടെ പിടിക്കാൻ സ്വന്തം സംവിധാനങ്ങൾക്കപ് പുറം യാത്രക്കാരുടെ പങ്കാളിത്തം തേടി േമാേട്ടാർ വാഹനവകുപ്പ്. ഒാേട്ടാറിക്ഷകളുടെ അമിതചാർജ് ഇൗടാക്കലിനും ബസുകളുടെ അമിതവേഗത്തിനും തടയിടാൻ മൊബൈൽ ആപ് സജ്ജമാകു ന്നു.
ഒാേട്ടായിൽ യാത്ര തുടങ്ങുന്ന ഘട്ടത്തിൽതന്നെ വണ്ടി നമ്പർ ആപിൽ നൽകിയാൽ യാത ്ര അവസാനിക്കുേമ്പാൾ കൃത്യമായ ചാർജ് മൊബൈൽ േഫാണിൽ തെളിയും. ഗൂഗിൾ മാപ്പിൽ രജിസ്റ ്റർ ചെയ്യുന്ന യാത്ര ദൂരത്തിെൻറ അടിസ്ഥാനത്തിലാണ് ചാർജ്. ഒാേട്ടാക്കാരൻ കൂടുതൽ തുക ആവശ്യപ്പെടുന്ന പക്ഷം ആപിലെ ‘‘കംപ്ലയിൻറ്’’ ഒാപ്ഷനിൽ അമർത്തിയാൽ.
പരാതി തത്സമയം മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും സമീപത്തെ പൊലീസ് ഉദ്യോഗസ്ഥരുടെയും ഒൗദ്യോഗിക ഫോണുകളിലെത്തും. നടുറോഡിലെ തർക്കങ്ങളില്ലാതെ വേഗത്തിൽ നടപടിയെടുക്കാൻ ഇതുവഴി സാധിക്കും.
തോന്നുംപടി ചാർജ് വാങ്ങുന്നതിനെതിരെ പരാതിപ്പെടുന്നതിനുള്ള തടസ്സങ്ങൾ കാരണം പലരും ചോദിക്കുന്ന കാശ് കൊടുന്ന സ്ഥലം വിടുകയാണ് പതിവ്. ഇൗ സ്ഥിതിക്ക് പുതിയ സംവിധാനത്തോടെ ഒരു പരിധിവരെ മാറ്റം വരുമെന്നാണ് മോേട്ടാർ വാഹനവകുപ്പിെൻറ പ്രതീക്ഷ.
കോൺട്രാക്ട് കാരേജ് ബസുകളിൽ യാത്രക്കാരോടുള്ള മോശം പെരുമാറ്റവും അമിത നിരക്കും അധികൃതരുടെ മുന്നിലെത്തിക്കാൻ ആപിൽ സൗകര്യമുണ്ട്. പരാതി നൽകിയാൽ ബസ് സ്ഥിതിചെയ്യുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനിൽ ഉടൻ വിവരമെത്തും. കെ.എസ്.ആർ.ടിസി-സ്വകാര്യ ബസുകളിൽ യാത്രക്കാർ നേരിടുന്ന ദുരനുഭവങ്ങളിലും വേഗത്തിൽ ഇടപെടാൻ ആപ് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. ഗതാഗതാക്കുറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ യാത്രക്കാരനെന്നല്ല, ആർക്കും ആപിലൂടെ പരാതിപ്പെടാം.
മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കല്‍, വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കല്‍, ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന തരത്തിലുള്ള പാര്‍ക്കിങ്, അധിക ലൈറ്റുകള്‍ വെച്ചുപിടിപ്പിക്കല്‍ തുടങ്ങിയവയും ഇത്തരത്തിൽ ശ്രദ്ധയിൽപ്പെടുത്താം. ചിത്രമെടുത്ത് അയക്കുന്നതിനുള്ള സംവിധാനവുമുണ്ട്. ആപിെൻറ ട്രയൽ റൺ ചൊവ്വാഴ്ച വിദഗ്ധ സമിതിക്ക് മുന്നിൽ തിരുവനന്തപുരത്ത് നടക്കും. തുടർന്ന് ആവശ്യമുള്ള മാറ്റങ്ങേളാടെയാകും പൊതുജനങ്ങളിലെത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.