തിരുവനന്തപുരം: 10 മന്ത്രിമാർക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു. ഒരു ക്രിസ്റ്റയുടെ വില 32.22 ലക്ഷം. വാഹനങ്ങൾ വാങ്ങാൻ 3,22,20,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് തുക അനുവദിച്ച് ടൂറിസം വകുപ്പ് ഉത്തരവിറക്കിയത്.
സാമ്പത്തിക പ്രതിസന്ധി മൂലം 10 വാഹനങ്ങൾ വാങ്ങുന്നതിനെ ധനകാര്യ വകുപ്പ് എതിർത്തിരുന്നു. മന്ത്രിമാർ ഇപ്പോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പഴയത് ആയതിനാലാണ് പുതിയവ വാങ്ങുന്നതെന്നാണ് വിശദീകരണം. പുതിയ കാറുകൾ ലഭിക്കുമ്പോൾ മന്ത്രിമാർ ഇപ്പോൾ ഉപയോഗിച്ചുവരുന്ന പഴയ വാഹനം ടൂറിസം വകുപ്പിന് തിരികെ നൽകണം.
കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉപയോഗിക്കാനെന്ന പേരിൽ ഡൽഹിയിലേക്ക് രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങിയത്. 72 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.