മഞ്ചേശ്വരം: മഞ്ചേശ്വരത്ത് തൊട്ടിലിൽ കിടന്നുറങ്ങിയ രണ്ടുമാസം പ്രായമായ കുഞ്ഞിനെ തീയിട്ടു കൊല്ലാൻ ശ്രമം. ഗുരുതര പൊള്ളലേറ്റ കുഞ്ഞിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് മഞ്ചേശ്വരം രാഗം കുന്നിലാണ് സംഭവം. അഷ്റഫ്--ജുനൈദ ദമ്പതിമാരുടെ മകൻ മുഹമ്മദ് ആസാദിനാണ് ഗുരുതര പൊള്ളലേറ്റത്. കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യത്തിൽ ബന്ധുവായ യുവാവാണ് അക്രമം നടത്തിയതെന്ന് ഇവർ പറഞ്ഞു.
കുട്ടിയുടെ പിതാവും ബന്ധുവായ ഖലീലും തമ്മിൽ കഴിഞ്ഞദിവസം വാക്കുതർക്കം നടന്നിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഖലീൽ അഷ്റഫിെൻറ വീട്ടിലെത്തുകയായിരുന്നു. അഷ്റഫിെൻറ ഭാര്യ ചായയെടുക്കാൻ പോയ സമയത്ത് ബെഡ്റൂമിൽ കയറി തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിന് തീവെക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. കരച്ചിൽ കേട്ട് മാതാവ് ഓടിയെത്തിയപ്പോൾ കുട്ടിയുടെ ദേഹത്തും തൊട്ടിലിനും തീപിടിച്ച് കത്തുകയായിരുന്നു.
ഉടൻ വെള്ളം തളിച്ചാണ് തീയണച്ചത്. ഈ സമയം ഖലീൽ ഇറങ്ങിപ്പോവുകയും ചെയ്തതായി വീട്ടുകാർ പറഞ്ഞു. 70 ശതമാനം പൊള്ളലേറ്റ നിലയിലാണ് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഖലീൽ മാനസിക രോഗിയാണെന്ന് െപാലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഖലീൽ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.