കോഴിക്കോട് സൈബർ പാർക്കിൽ പുതിയ കെട്ടിടം; സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്

കോഴിക്കോട്: സൈബർ പാർക്കിൽ 184 കോടി രൂപ ചെലവിൽ പുതിയ കെട്ടിടനിർമാണത്തിനുള്ള മന്ത്രിസഭ തീരുമാനത്തെ സ്വാഗതം ചെയ്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന ഐ.ടി പാർക്കിൽ പുതിയ കെട്ടിടം വരുന്നതോടെ മലബാറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഐ.ടി മേഖലയിലുള്ള ഒരുപാട് പേർക്ക് ആശ്വസകമാരമാകുമെന്ന് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് മെഹബൂബ് എം.എ പറഞ്ഞു.

ദേശീയ, ബഹുരാഷ്ട്ര ഐ.ടി കമ്പനികൾ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുവാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കെ ഇപ്പോൾ അനുവദിച്ചിരിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ മികച്ച ഐ.ടി ഡെസ്റ്റിനേഷൻ ആയി മാറാനുള്ള കോഴിക്കോടിന്റെ സ്വപ്നങ്ങൾക്ക് കരുത്ത് പകരുമെന്നും സൈബർ പാർക്കിൽ ബാക്കിയുള്ള 30ൽ അധികം ഏക്കർ സ്ഥലത്തിന്റെ വികസനത്തിനുള്ള പദ്ധതികൾ സർക്കാർ എത്രയും വേഗം കൈക്കൊള്ളണമെന്നും മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

Tags:    
News Summary - New building in Kozhikode Cyber Park; Malabar Chamber of Commerce welcomes the government's decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.