തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ തമിഴ്നാടുമായി ധാരണയിലെത്താൻ മുഖ്യമന്ത്രി തലത്തിൽ ഡിസംബറിൽ യോഗം ചേരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. പുതിയ അണക്കെട്ടിെൻറ നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലുമുള്ള വിവിധ യോഗങ്ങളിൽ പരിഗണിച്ചിരുന്നു. എന്നാൽ, സമവായത്തിലെത്താൻ കഴിഞ്ഞില്ല. ഇൗ സാഹചര്യത്തിലാണ് മുഖ്യമന്ത്രിതല യോഗം ചേരുന്നതെന്നും മന്ത്രി അറിയിച്ചു.
പുതിയ അണക്കെട്ട് നിർമിക്കുന്നതിെൻറ ഭാഗമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ നിബന്ധനയോടെയുള്ള പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുകയാണ്. പ്രഗതി ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് പഠനം നടത്താൻ 95 ലക്ഷം രൂപക്ക് കരാർ ഏൽപിച്ചിരിക്കുന്നത്. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിെൻറ കരട് ഉടൻ സമർപ്പിക്കുമെന്നാണ് പഠനം നടത്തുന്നവർ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.