കോഴിക്കോട്: വനിതാലീഗ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ സാരഥികൾ. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗം സുഹറ മമ്പാടിനെ പ്രസിഡന്റായും അഡ്വ. പി. കുൽസുവിനെ ജനറൽ സെക്രട്ടറിയായും നസീമ ടീച്ചറെ ട്രഷററായും തെരഞ്ഞെടുത്തു.
ഷാഹിന നിയാസി, റസീന അബ്ദുൽഖാദർ, സബീന മറ്റപ്പിള്ളി, അഡ്വ. ഒ.എസ്. നഫീസ, പി. സഫിയ, മറിയം ടീച്ചർ, സാജിത നൗഷാദ് എന്നിവരാണ് വൈസ് പ്രസിഡന്‍റുമാർ. സറീന ഹസീബ്, ബ്രസീലിയ ഷംസുദ്ദീൻ, ഷംല ഷൗക്കത്ത്, മീരാറാണി, സാജിദ ടീച്ചർ, ഷീന പടിഞ്ഞാറ്റേക്കര, ലൈല പുല്ലൂന്നി എന്നിവരാണ് സെക്രട്ടറിമാർ. അഡ്വ. നൂർബിന റഷീദ്, ഖമറുന്നിസ അൻവർ, അഡ്വ. കെ.പി. മറിയുമ്മ, ജയന്തി രാജൻ, സീമ യഹ്‌യ, അഡ്വ. റംല, റോഷ്‌നി ഖാലിദ്, അഡ്വ. സാജിദ സിദ്ദീഖ്, ജുബൈരിയ്യ ടീച്ചർ, സാബിറ ടീച്ചർ, ആയിഷ താഹിറ എന്നിവർ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.
കൗൺസിൽ യോഗം മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ഭാരവാഹികളായ ഉമ്മർ പാണ്ടികശാല, സി.എച്ച്. റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.