തിരുവനന്തപുരം: അഞ്ചു വർഷത്തിലധികം പഴക്കമുള്ള ബസുകൾക്ക് പുതിയ പെർമിറ്റ് നൽകരുതെന്ന ആവശ്യം സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ)യുടെ പരിഗണനക്ക്. കെ.എസ്.ആർ.ടി.സിയെ പ്രതികൂലമായി ബാധിക്കുന്ന നിർദേശത്തിനെതിരെ ശക്തമായ എതിർപ്പുമായി മാനേജ്മെൻറ്. ബുധനാഴ്ച ചേരുന്ന ട്രാൻസ്പോർട്ട് അതോറിറ്റി യോഗ അജണ്ടയിലാണ് വിഷയം ഉൾപ്പെടുത്തിയത്. ഒരു വിഭാഗം സ്വകാര്യ ബസുടമകളുടെ ആവശ്യപ്രകാരമാണ് വിഷയം അജണ്ടയിലെത്തിയത്.
സൂപ്പർ ഫാസ്റ്റ് അടക്കം സൂപ്പർക്ലാസ് സർവിസുകൾ അഞ്ചു വർഷം പൂർത്തിയായാൽ അവയെ ലിമിറ്റഡ് സ്റ്റോപ് , ഒാർഡിനറി സർവിസുകളാക്കി മാറ്റം വരുത്തി പുതിയ പെർമിറ്റ് നേടി നിരത്തിലെത്തിക്കുകയാണ് സാധാരണ കെ.എസ്.ആർ.ടി.സി െചയ്യുന്നത്. പുതിയ നിർദേശം അതോറിറ്റി അംഗീകരിച്ചാൽ ഒാർഡിനറി, ലിമിറ്റഡ് സ്റ്റോപ് സർവിസുകൾ ഇനി കെ.എസ്.ആർ.ടി.സിക്ക് നടത്താനാകാത്ത സ്ഥിതിയുണ്ടാകും. അല്ലെങ്കിൽ ഇത്തരം പെർമിറ്റുകൾക്ക് പുതിയ ബസുകൾ വാങ്ങേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇത് ഒട്ടും പ്രായോഗികവുമല്ല.
തങ്ങളുടെ സർവിസ് മേഖലകളിലേക്ക് കെ.എസ്.ആർ.ടി.സി കടന്നുവരാതിരിക്കാനാണ് സ്വകാര്യബസുടമകളുടെ ഇത്തരം ആവശ്യമെന്നാണ് വിലയിരുത്തൽ. അതേസമയം, പെർമിറ്റ് പുതുക്കലിൽ അഞ്ചുവർഷം പഴക്കമെന്ന നിബന്ധന വേണമെന്ന് ഇവർ ആവശ്യപ്പെടുന്നില്ല. പെർമിറ്റ് പുതുക്കലിൽ പരിഗണിക്കാതെ പുതിയ പെർമിറ്റുകളിൽ മാത്രം ബസുകളുടെ പഴക്കം മാനദണ്ഡമാക്കുന്നത് വിവേചനപരമാെണന്നാണ് കെ.എസ്.ആർ.ടി.സി നിലപാട്. ഇക്കാര്യം ബുധനാഴ്ച ചേരുന്ന യോഗത്തിൽ കെ.എസ്.ആർ.ടി.സി ചൂണ്ടിക്കാട്ടും.
ഇതു നിലവിലെ മോേട്ടാർവാഹനച്ചട്ടത്തിെൻറ ഉദ്ദേശ ലക്ഷ്യങ്ങൾക്ക് വിരുദ്ധവും പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ സർവിസുകൾ ലഭിക്കാനുള്ള അവകാശത്തെ തടയലുമാണെന്നാണ് അധികൃത വിശദീകരണം. മാത്രമല്ല ഇതു പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിക്ക് വൻ സാമ്പത്തിക ബാധ്യതയും വരുത്തും. നിലവിൽ സ്റ്റേജ് കാര്യേജ് പെർമിറ്റ് ലഭിക്കുന്നതിനുള്ള വാഹനങ്ങളുടെ പരമാവധി കാലപ്പഴക്കം 15 വർഷമാണ്. ഇതിനെ അടിസ്ഥാപനപ്പെടുത്തി പെർമിറ്റ് നടപടി സ്വീകരിക്കണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.