ബംഗളൂരു: കേരളത്തിൽനിന്നും എത്തുന്നവർക്ക് കർണാടകയിൽ നിർബന്ധമാക്കിയ ഒരാഴ്ചത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ വ്യക്തത വരുത്തികൊണ്ട് വിശദമായ മാർഗനിർദേശം സർക്കാർ പുറത്തിറക്കി. കേരളത്തിൽനിന്നും വരുന്ന വിദ്യാർഥികൾക്കും ജീവനക്കാർക്കും ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കി. കർണാടകയിലേക്ക് എത്തുന്ന വിദ്യാർഥികളും ജീവനക്കാരുമല്ലാത്ത മറ്റുള്ളവരെല്ലാം ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ഏഴു ദിവസം വീട്ടു നിരീക്ഷണത്തിൽ കഴിയുകയും വേണം.
എല്ലാവരെയും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ജീവനക്കാരെയും വിദ്യാർഥികളെയു ഒഴികെയുള്ള മറ്റെല്ലാവർക്കും ഹോം ക്വാറൻറീൻ നടപ്പാക്കുന്നത്. മൂന്നു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായും വിവിധ പരീക്ഷകൾക്ക് (മൂന്നു ദിവസത്തേക്ക്) എത്തുന്ന വിദ്യാർഥികൾക്കും ക്വാറൻറീൻ ബാധകമാകില്ലെന്നും ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ ഇറക്കിയ ഉത്തരവിൽ പറയുന്നു.
വരുന്ന എല്ലാവർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കേരളത്തിൽനിന്നും എത്തുന്ന വിദ്യാർഥികൾക്കും വിവിധ കമ്പനികളിലെ ജീവനക്കാർക്കും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയാണെന്നും ഇതേതുടർന്നാണ് പുതിയ നിയന്ത്രണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ. ജില്ല ഭരണകൂടങ്ങൾക്കായിരിക്കും ഉത്തരവ് നടപ്പാക്കേണ്ട ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.