വടകര: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ലാഭ ചിന്തയില്ലെന്ന് സാക്ഷ്യപ്പെടുത്തി വടകര ലെന ക്രിയേഷന്‍സ്. 15000 ല േറെ മാസ്കുകളാണ് സൗജന്യമായി നിർമിച്ച് വിതരണം ചെയ്തത്. മുഖം മറക്കുന്നതിനപ്പുറം മാസ്കുകളില്‍ പുത്തന്‍ ട്രെന ്‍ഡും ഇവർ പരീക്ഷിക്കുന്നുണ്ട്.
കുട്ടികള്‍ക്കായുള്ള ഡോറ, മിക്കി മൗസ്, ചോട്ടാ ഭീം തുടങ്ങിയ കാര്‍ട്ടൂണ്‍ മാസ്കുകള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, മൃഗങ്ങള്‍, പൂക്കള്‍ ഇവയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത മാസ്കുകള്‍, രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ ചിത്രങ്ങള്‍ ഹാന്‍ഡ് വര്‍ക്ക് ചെയ്ത മാസ്കുകള്‍, ചലച്ചിത്ര കായിക മേഖലയിലെ പ്രിയ താരങ്ങളുടെ മാസ്കുകള്‍ തുടങ്ങി കോളജ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഫ്രീക്കന്‍, മൊഞ്ചത്തി
മാസ്കുകള്‍ വരെ ഇവരുടെ അടുത്തുണ്ട്.
മേല്‍ത്തരം കൈത്തറി കോട്ടണ്‍ തുണികളാണ് മാസ്ക് നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഇവ കഴുകി വീണ്ടും ഉപയോഗിക്കാമെന്നും ഉടമ എ.കെ. നൗഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.