കോഴിക്കോട്: അതിതീവ്ര കോവിഡ് റിപ്പോർട്ട് ചെയ്ത കോഴിേക്കാട്ടെ രോഗബാധിതരുടെ ബന്ധുക്കളുടെ സ്രവം പരിേശാധനക്കയച്ചു. ആർ.ടി.പി.സി.ആർ പരിശോധനയാണ് ഇവർക്ക് ആദ്യം നടത്തുക. കോവിഡ് പോസിറ്റിവ് ആണെങ്കിൽ സ്രവം പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.
ബ്രിട്ടനിൽനിന്ന് ഡിസംബർ 22ന് കോഴിക്കോട്ടെത്തിയ 35കാരനും രണ്ടു വയസ്സുകാരി മകൾക്കുമാണ് തീവ്രവ്യാപനശേഷിയുള്ള വകഭേദം വന്ന വൈറസ്ബാധ സ്ഥിരീകരിച്ചത്. യുവാവിെൻറ മാതാപിതാക്കളുടെ സ്രവമാണ് ചൊവ്വാഴ്ച പരിശോധനക്കയച്ചത്. ബ്രിട്ടനിൽനിന്നെത്തിയയാളെ കൊണ്ടുവന്ന ഡ്രൈവറും ഇവരുടെ മാതാപിതാക്കളും 22 മുതൽ ക്വാറൻറീനിലാണ്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവാവിനും മകൾക്കും ഇപ്പോഴും നെഗറ്റിവ് ആയിട്ടില്ല. പേക്ഷ, കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തുടക്കം മുതൽ ആരോഗ്യവകുപ്പിെൻറ നിരീക്ഷണത്തിലായതിനാൽ ബ്രിട്ടനിൽനിന്നെത്തിയ യുവാവിന് സമ്പർക്കം ഉണ്ടായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ബ്രിട്ടനിൽനിന്നെത്തി കോവിഡ് സ്ഥിരീകരിച്ച മുക്കം സ്വദേശിനിക്ക് നെഗറ്റിവ് ആയതായി ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
യു.കെയിൽ പടർന്നുപിടിച്ച തീവ്രവ്യാപനശേഷിയുള്ള കോവിഡ് വകഭേദം സംസ്ഥാനത്ത് ആറുപേർക്കാണ് സ്ഥിരീകരിച്ചത്. പിതാവും മകളുമടക്കം കോഴിക്കോട്ട് രണ്ടുപേർക്കാണ് രോഗബാധ. ഡിസംബർ 22ന് പുലർച്ച എയർ ഇന്ത്യയുടെ എ.ഐ 1186 വിമാനത്തിലെത്തിയവരായിരുന്നു ഇവർ.
കോഴിക്കോട്: ജില്ലയില്‍ 426 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ നാലുപേര്‍ക്കുമാണ് പോസിറ്റിവായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 405 പേര്‍ക്കാണ് രോഗബാധ. 5592 പേരെ പരിശോധനക്ക് വിധേയരാക്കി. 7.61 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലായിരുന്ന 655 പേര്‍കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
കോഴിക്കോട് കോര്പറേഷന്-1, കായക്കൊടി-1, കൊയിലാണ്ടി-1, കുറ്റ്യാടി-1.
കോഴിക്കോട് കോർപറേഷന്-4 (ചേവായൂര്‍, ചാലപ്പുറം, കോട്ടൂളി), നാദാപുരം-4, ബാലുശ്ശേരി-2, അരിക്കുളം-1, ചെക്യാട്-1, കൊയിലാണ്ടി-1, കുന്ദമംഗലം-1, മണിയൂര്‍-1, ഒളവണ്ണ-1.
കോഴിക്കോട് കോർപറേഷന്-114, ഒളവണ്ണ-29, പയ്യോളി-20, വടകര-13, മരുതോങ്കര-10, മാവൂര്‍-10, നാദാപുരം-10, തിക്കോടി-9, ഓമശ്ശേരി-8, പുതുപ്പാടി-8, താമരശ്ശേരി-8, അത്തോളി-7, ഫറോക്ക്-7, കൊയിലാണ്ടി-7, കുന്ദമംഗലം-7, പെരുവയല്‍-7, ചാത്തമംഗലം-6, മടവൂര്‍-6, നടുവണ്ണൂര്‍-6, കാവിലുംപാറ-5, കൂരാച്ചുണ്ട്-5, നരിപ്പറ്റ-5, തുറയൂര്‍-5.
കോഴിക്കോട് കോര്പറേഷന്-3, നരിപ്പറ്റ-1, തുറയൂര്‍-1, വടകര-1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.