തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളിൽ ദുരിതാശ്വാസപ്രവർത്തനത്തിെൻറ ഏകോപനത്തിന് പുതിയ വെബ്സൈറ്റുമായി ലാൻഡ് റവന്യൂ വകുപ്പ്. അടുത്ത കാലവർഷത്തിന് മുമ്പ് പ്രവർത്തനസജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. 2019 ലെ പ്രളയകാലത്ത് ദുരിതാശ്വാസപ്രവർത്തനത്തിെൻറ മേൽനോട്ടത്തിന് സജ്ജമാക്കിയ സോഫ്റ്റ്വെയറിനെയാണ് ഇതിനായി തയാറാക്കുന്നത്. സോഫ്റ്റ്വെയർ വികസിപ്പിച്ച് വെബ്സൈറ്റാക്കുന്നതിന് സി-ഡിറ്റിന് സർക്കാർ അനുമതി നൽകി.
2019 ലെ പ്രളയകാലത്ത് സംസ്ഥാനത്ത് ഒട്ടാകെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ച അന്തേവാസികൾക്ക് സാമ്പത്തികസഹായം നൽകിയത് സി-ഡിറ്റ് വികസിപ്പിച്ച സോഫ്റ്റ്വെയർ ഉപയോഗിച്ചാണ്. 77 താലൂക്കുകളിലായി 2187 ക്യാമ്പുകളിലെ 4.06 ലക്ഷം അന്തേവാസികൾക്കാണ് ധനസഹായം വിതരണം ചെയ്തത്.
ഇൗ സോഫ്റ്റ്വെയർ പാകപ്പിഴയില്ലാതെ ധനസഹായ വിതരണത്തിന് അടക്കം സഹായകമായെന്നാണ് ലാൻഡ് റവന്യൂ വകുപ്പിെൻറ വിലയിരുത്തൽ. തുടർന്ന് വീടുകളുടെ കേടുപാട് തിരിച്ചറിയാനും ധനസഹായം വിതരണം ചെയ്യാനും അതിെൻറ വിതരണത്തിന് മേൽനോട്ടം വഹിക്കാനും ഉതകുന്ന തരത്തിൽ നിലവിലുള്ള സോഫ്റ്റ്വെയർ വികസിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് വകുപ്പ് എത്തി. ഇതിനായി നിലവിലുള്ള സോഫ്റ്റ്വെയർ വികസിപ്പിച്ച് സമഗ്ര വെബ്സൈറ്റായി മാറ്റുകയാണ് ലക്ഷ്യം.
അതേസമയം 2019 ലെ പ്രളയവുമായി ബന്ധപ്പെട്ട് വീടുകളുടെ നാശനഷ്ടം കണക്കാക്കുന്നതിനുള്ള മൊബൈൽ ആപ്പിെൻറ സേവനം ഉപയോഗപ്പെടുത്തിയതിന് സ്വകാര്യ കമ്പനിക്ക് 8.56 ലക്ഷം രൂപ നൽകാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സർക്കാർ അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.