തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനും പുതുമ കൈവിട്ടില്ല, പതിവ് പോലെ ഒാടുന്ന ബസ്സിൽ അവർ ആരവത്തോടെ പുതിയ വർഷത്തെ വരവേറ്റു. കെ.എസ്.ആർ.ടി.സി കിളിമാനൂർ ഡിപ്പോയിലെ സെക്രട്ടറിയേറ്റ് ബസ്സെന്ന് വിളിപ്പേരുള്ള ഫാസ് പാസഞ്ചറാണ് വേറിട്ട പുതുവത്സാരാഘോഷത്തിന് വേദിയായത്. തോരണങ്ങളും അലങ്കാരങ്ങളും വർണ്ണബലൂണുകളും നിറഞ്ഞ ബസ് പുതിയ പ്രതീക്ഷകളുടെ ആഹ്വാനവുമായാണ് പുതുവർഷപ്പുലരിയിൽ സർവിസ് നടത്തിയത്.
ഒായൂരിൽ നിന്ന് കിളിമാനൂർ വഴി തിരുവനന്തപുരത്തേക്കുള്ള ബസിലെ സ്ഥിരം യാത്രക്കാരുടെ വാട്ട്സാപ്പ് കൂട്ടായ്മയയുടെ ആഭിമുഖ്യത്തിൽ ‘തുടരട്ടെ യാത്രകൾ, പുലരട്ടെ സൗഹൃദം’ സന്ദേശമുയർത്തിയായിരുന്നു ആഘോഷ പരിപാടികൾ. കേക്ക് മുറിച്ചതും സർപ്രൈസ് ഗിഫ്റ്റൊരുക്കിയതുമെല്ലാം ആഘോഷത്തിന് മാറ്റേകി. ബസ് ഡിപ്പോയിൽ നിന്ന് പുറപ്പെടും മുൻപ് തന്നെ കൂട്ടായ്മ ഡിപ്പോയിലെത്തി ബസ് അലങ്കരിച്ചിരുന്നു. റിബണുകളും ബലൂണുകളും നിറഞ്ഞ ബസിെൻറ ഉൾവശം തിരക്കിനിടയിലും ആകർഷകമായിരുന്നു.
പോങ്ങനാട് പിന്നട്ടതോട ബസ് വശത്തേക്ക് നിർത്തി. കുറഞ്ഞ വാക്കുകളിൽ പുതുവത്സര സേന്ദശം. തുടർന്ന് യാത്രക്കാർക്കെല്ലാം കേക്ക് വിതരണം ചെയ്തു. സർപ്രൈസ് സമ്മാനമായിരുന്നു മറ്റൊരു പ്രത്യേകത. യാത്രക്കാർക്കെല്ലാം നമ്പർ എഴുതിയ ടോക്കൻ നൽകിയ ശേഷം നറുക്കെടുപ്പിലൂടെയാണ് സമ്മാനാർഹയെ കണ്ടെത്തിയത്. തുടർന്ന് കിളിമാനൂർ ഡിപ്പോയിലും കേക്ക് വിതരണം നടത്തി.
പതിവ് യാത്രക്കാരല്ലാത്തവർ ആദ്യം അമ്പരന്നെങ്കിലും കാര്യം മനസ്സിലായതോടെ ആഘോഷത്തിൽ അവരും സജീവമായി. ഒായൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥിരം യാത്രക്കാർ ഏറെയുള്ളതിൽ ബസിെൻറ സ്ഥിതിവിവരം, സീറ്റ് ലഭ്യത എന്നിവ കൈമാറുന്നതിന് വേണ്ടിയാണ് ‘സെക്രട്ടറിയേറ്റ് ബസ്’ എന്ന പേരിൽ വാട്ട്സ്ആപ് ഗ്രൂപ്പ് ആരംഭിച്ചത്. ഒാണാേഘാഷം, സർവിസിൽ നിന്ന് വിരമിച്ച സ്ഥിരംയാത്രക്കാരന് സ്നേഹാദരം എന്നിവയും കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.