പുതുവത്സരാഘോഷം: സമയം വൈകി നടന്ന ഡി.ജെ പാർട്ടി തടയാൻ എത്തിയ പൊലീസിന് ​നേരെ കല്ലേറ്; രണ്ടുപേർക്ക് പരിക്ക്

പെരിന്തൽമണ്ണ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സമയം വൈകിയും നടന്ന ഡി.ജെ പാർട്ടി തടയാൻ സ്ഥലത്തെത്തി ഇടപെട്ട പൊലീസിന് നേരെ കല്ലേറ്​. പെരിന്തൽമണ്ണ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഉല്ലാസ് (34), ഗ്രേഡ് എസ്.ഐ ഉദയകുമാർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താഴേക്കോട് പഞ്ചായത്തിൽ മാട്ടറക്കൽ കരിങ്കാളികാവ് ക്ഷേത്രത്തിന് സമീപം ക്ലബിന്റെ മുന്നിലാണ് സംഭവം. സ്ഥലത്തെത്തി പൊലീസ് പരിപാടി നിർത്തിവെക്കാൻ പറഞ്ഞു. രണ്ട് ക്ലബുകാർ തമ്മിൽ തർക്കം നിലനിന്നതായും പൊലീസ് പറഞ്ഞു. ഇത് പരിഹരിച്ച് ഞായറാഴ്ച സ്റ്റേഷനിൽ വരാൻ പറഞ്ഞ് ജീപ്പിൽ കയറി മടങ്ങുമ്പോഴാണ് കല്ലേറ് ഉണ്ടായത്.

മൈക്ക് സെറ്റ് അടക്കം ഊരി അവ പൊലീസ് കൊണ്ടുപോവുന്നതിലുള്ള പ്രതിഷേധമാണ് കല്ലേറിൽ കലാശിച്ചത്. വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് കല്ല് വന്നത്. ചില്ലു കഷ്ണങ്ങളും കല്ലും ദേഹത്ത് കൊണ്ടതിനെ തുടർന്ന് മുഖത്തും ചെവിക്ക് താഴെയുമാണ് ഉല്ലാസിന് പരിക്ക്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Tags:    
News Summary - New Year's Eve: Stones pelted the police who came to stop the late DJ party; Two people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.