അഗളി: ജനനവൈകല്യം മൂലം അട്ടപ്പാടിയിൽ 12 ദിവസം പ്രായമായ നവജാതശിശു മരിച്ചു. കാവുണ്ടിക്കൽ കുന്നൻചാള ഊരിൽ നന്ദിനിയുടെയും ഉണ്ണികൃഷ്ണെൻറയും ആൺകുട്ടിയാണ് വ്യാഴാഴ്ച രാവിലെ ആറിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ചത്. കഴിഞ്ഞ 16നാണ് കുട്ടി ജനിച്ചത്.
ഗർഭാവസ്ഥയിലിരിക്കെ കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിൽ കുട്ടിയുടെ ഹൃദയവാൽവിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രസവാനന്തരം ഉടൻ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കുട്ടി മരിക്കുമെന്ന് ഡോക്ടർമാരുടെ നിർദേശത്തെതുടർന്നാണ് പ്രസവം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ശസ്ത്രക്രിയക്കുവേണ്ട ഒരുക്കങ്ങൾ തിരുവനന്തപുരം ശ്രീചിത്രയിൽ നടക്കുന്നതിനിടയിലാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.