തിരുവനന്തപുരം: മൂന്ന് തവണ കോവിഡ് പരിശോധന നടത്തിയെന്നും മൂന്ന് വട്ടവും നെഗറ്റിവാണെന്നും മന്ത്രി വീണ ജോർജ്. സമൂഹമാധ്യമങ്ങളിലടക്കം മന്ത്രിക്ക് കോവിഡ് എന്ന തരത്തിൽ വാർത്ത പ്രചരിച്ച സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലെ വിശദീകരണം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിയുണ്ടായിരുന്നു. രണ്ടുതവണ ആർ.ടി.പി.സി.സി.ആർ പരിശോധന നടത്തിയപ്പോഴും നെഗറ്റിവായിരുന്നു. നിജസ്ഥിതി തിരക്കാതെ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. തിങ്കളാഴ്ചയും ടെസ്റ്റ് ചെയ്തു. നെഗറ്റിവാണ്. 'ഡെങ്കി'യും നെഗറ്റിവ്. വൈറൽ ഫീവർ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടർമാർ നിർദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ RTPCR പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. തെറ്റായ വാർത്ത മറ്റുള്ളവർക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത് . ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്. 'ഡെങ്കി' യും നെഗറ്റീവ്. വൈറൽ ഫീവർ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു.
അനേകം പേർ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട് . എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.