നെയ്യാറ്റിന്‍കര: കഷ്ടപ്പാടുകൾക്കിടയിലും ഏറെ സ്വപ്നങ്ങളോടെയാണ് രാജനും കുടുംബവും കൊച്ചുവീട് നിർമിച്ചത്. നിർമാണം രാജനും മക്കളായ രാഹുലും രഞ്ജിത്തും ചേർന്നായിരുന്നു. പാഴ്തടികള്‍ കൊണ്ട് നിർമിച്ച വീട്ടിലെ താമസം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ്.
വൈദ്യുതി കണക്ഷനില്ലാത്തതിനാൽ മെഴുകുതിരി വെട്ടമായിരുന്നു അഭയം. മഴക്കാലമെത്തിയാല്‍ പലഭാഗവും ചോര്‍ന്നൊലിക്കും. എങ്കിലും ഇൗ ഒറ്റമുറി വീട് മാതാപിതാക്കളും രണ്ടുമക്കളും അടങ്ങിയ കുടുംബത്തിന് സ്വർഗമായിരുന്നു. വീടിന് മുന്നിലെ കിണര്‍ നിർമിച്ചതും അച്ഛനും മക്കളും ചേർന്നായിരുന്നു.
പ്ലസ് ടു വിദ്യാര്‍ഥിയായ രഞ്ജിത്തും കൂട്ടുകാരനും ബന്ധുവുമായ ലിബിനും ചേര്‍ന്ന് കിണര്‍ നിർമാണം തുടങ്ങി. ജോലി കഴിഞ്ഞെത്തുന്ന രാജെൻറയും രാഹുലിെൻറയും സഹായത്തോടെയാണ് ഒരു മാസത്തോളമെടുത്ത് നാല്‍പതടിയിലെറെ ആഴമുള്ള കിണറിെൻറ നിർമാണം പൂര്‍ത്തിയാക്കിയത്. മുമ്പ് മാതാവ് തുളസിക്കൊപ്പമായിരുന്നു രാജനും കുടുംബവും താമസിച്ചിരുന്നത്. പിന്നീട് അമ്പിളിയുടെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. അവിടെനിന്ന് 11 മാസം മുമ്പാണ് ഇപ്പോൾ താമസിക്കുന്ന ഇടത്തേക്ക് വന്നത്.
ഭൂരഹിതർക്ക് നൽകുന്ന ഭൂമി അനർഹർ തട്ടിയെടുക്കുന്നതിനെ ചോദ്യംചെയ്തുകൊണ്ടാണ് രാജൻ ഇൗ ഭൂമിയിൽ താമസം ആരംഭിച്ചത്. അത് പിന്നീട് നിയമപ്രശ്നങ്ങളായി വളർന്നു. ആ നിയമപോരാട്ടത്തിനൊടുവിലാണ് രാജനും അമ്പിളിക്കും തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.