നെയ്യാറ്റിൻകര: ഈ ക്രിസ്മസിന് വഴിയരികില്‍ കിടക്കുന്നവര്‍ക്ക് നല്‍കാനുള്ള ഭക്ഷണത്തിെൻറ ഒരുക്കത്തിനിടയിലാണ് മരണം രാജനെയും ഭാര്യ അമ്പിളിയെയും കവര്‍ന്നത്.
വഴിയരികിൽകിടക്കുന്ന മാനസികവെല്ലുവിളികൾ നേരിടുന്നവർ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദിനവും 15 പൊതിച്ചോര്‍ കൊടുത്തുവന്നിരുന്നു. ഇത്തവണത്തെ ക്രിസ്മസിന് കേക്കുള്‍പ്പെടെയുള്ള ഭക്ഷണം അമ്പതിലേറെ പേര്‍ക്ക് കൊടുക്കണമെന്ന ആഗ്രഹം മക്കളോട് പങ്കുെവച്ചിരുന്നു രാജൻ.
സാധാരണ കടയില്‍നിന്ന് ഭക്ഷണം വാങ്ങി നല്‍കും. ഇത്തവണ വീട്ടിൽ പാകം ചെയ്ത് കൊടുക്കണമെന്നാണ് രാജന് വീട്ടുകാരോട് പറഞ്ഞത്. വഴിയരികില്‍ ഒരുവശത്തിരുന്ന് നായ് ഭക്ഷണം കഴിക്കുമ്പോള്‍ മറുവശത്ത് മാനസിക വെല്ലുവിളി നേരിടുന്നയാൾ ചവര്കൂനയിൽനിന്ന് ഭക്ഷണമെടുത്ത് കഴിക്കുന്ന കാഴ്ച കണ്ടതിന് ശേഷമാണ് വഴിയരികിലുള്ളവര്ക്ക് ഭക്ഷണം നല്കാന് തുടങ്ങിയത്.
ജോലിയില്‍നിന്ന് ലഭിക്കുന്ന തുകയുടെ വലിയൊരു പങ്കും കാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി മാറ്റിെവച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.