കോഴിക്കോട്: എൻ.ജി.ഒ യൂനിയൻ 61ാം സംസ്ഥാന സമ്മേളനം ജൂൺ 22 മുതൽ കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നു ദിവസത്തെ സമ്മേളനത്തിൽ 302 വനിതകളടക്കം 931 പേർ പങ്കെടുക്കും.
22ന് രാവിലെ 9.30ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ സംസ്ഥാന കൗൺസിൽ യോഗം ചേരും. ഉച്ചതിരിഞ്ഞ് 3.30ന് മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് പ്രകടനം നടക്കും. 4.30ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
23ന് രാവിലെ 9.30ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ പ്രതിനിധി സമ്മേളനം ‘ന്യൂസ് ക്ലിക്’ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ത ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് ‘ഫെഡറലിസം തകർത്ത് കേന്ദ്ര സർക്കാർ; പ്രതിരോധം തീർത്ത് കേരളം’ എന്ന വിഷയത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഭാഷണം നടത്തും. 3.45ന് നടക്കുന്ന ‘നവ കേരളവും സിവിൽ സർവിസിന്റെ നവീകരണവും’ സെമിനാർ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.