'പാർട്ടിയോട്​​ ആലോചിക്കാതെ പരാതി നൽകിയത്​ അനൗചിത്യം'; ആരിഫിന്‍റെ വാദം തള്ളി സി.പി.എം ജില്ല നേതൃത്വം

ആലപ്പുഴ: അരൂർ-ചേർത്തല ദേശീയപാത വിഷയത്തിൽ ആരിഫി​െൻറ വാദം തള്ളി സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ. പരാതിയെക്കുറിച്ച്​ തന്നോട്​ സംസാരിച്ചിട്ടില്ല. പാർട്ടിയോട്​​ ആലോചിക്കാതെ പരാതി നൽകിയത്​ അനൗചിത്യമാണ്​. ജി. സുധാകര​െൻറ കാലത്ത്​ ഉയർന്ന പരാതികളും ആക്ഷേപങ്ങളും പൊതുമരാമത്ത്​ അന്വേഷിച്ച്​ തള്ളിയതാണ്​. ഇനി വിജിലൻസ്​ അന്വേഷണത്തി​െൻറ ആവശ്യമില്ല.

എം.പി എന്ന നിലയിൽ കാര്യങ്ങൾ എന്താണെന്ന്​ ബന്ധപ്പെട്ടവരോട്​ ആലോചിച്ച്​ മനസ്സിലാക്കിശേഷം മാത്രമേ അഭി​പ്രായം പറയാവൂ. കേന്ദ്രസർക്കാറി​െൻറ ഫണ്ടുപയോഗിച്ച്​ പൊതുമരാമത്ത്​ വകുപ്പ്​ നിർമിച്ച നാലുവരി ദേശീയപാതയുടെ നിർമാണത്തിലെ അപാകതയാണ്​ തകർച്ചക്ക്​ കാരണമെന്ന്​ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ​

പുതിയ സാ​േങ്കതികവിദ്യ ഉപയോഗിച്ച്​ ആറുവരിപ്പാത പൂർത്തിയാക്കു​േമ്പാൾ വെള്ളം കെട്ടിനിൽക്കുന്നതടക്കമുള്ള പ്രശ്​നങ്ങൾ പരിഹരിക്കും. തകർന്ന പാതയിൽ എത്രയും വേഗം കുഴിയടക്കാൻ പൊതുമരാമത്ത്​ മന്ത്രി മുഹമ്മദ്​ റിയാസിനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - NH Issues: The CPM district leadership rejected A.M. Arif claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.