കൊച്ചി: െഎ.എസ് ആഭിമുഖ്യം പുലർത്തിയെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്ന് ദേശീയ അന്വേഷണ ഏജൻസി. അതേസമയം, ഇവെര ഇപ്പോൾ അറസ്റ്റ് ചെയ്യില്ലെന്നും എൻ.െഎ.എ സൂചിപ്പിച്ചു.
ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി ഷിഹാബ്, കോയമ്പത്തൂർ ഉക്കടം സ്വദേശി അബ്ദുൽ റഹ്മാൻ, കരിമ്പുകടൈ സ്വദേശി അബ്ദുല്ല എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യം െചയ്യാൻ വിളിപ്പിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം ഷിഹാബിനെ വിട്ടയച്ചതായും എൻ.െഎ.എ അധികൃതർ പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്യാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല.
ഇവരിൽനിന്ന് പിടികൂടിയ കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിെൻറ ഫലം വരുന്നതിനനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നാണ് വിവരം. റെയ്ഡിൽ 10 മൊബൈൽ ഫോൺ, നാല് ലാപ്ടോപ്, രണ്ട് ഹാർഡ് ഡിസ്ക്, ഒരു പെൻഡ്രൈവ്, 77 സീഡികൾ, മൂന്ന് മെമ്മറി കാർഡ്, 16 സിം കാർഡ് എന്നിവയാണ് പിടിച്ചെടുത്തത്. കോയമ്പത്തൂരിൽനിന്ന് വിളിപ്പിച്ചവരുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും എൻ.െഎ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.