സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തള്ളി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് സ്വപ്നയുടെ അപേക്ഷ തള്ളിയത്. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ പ​ങ്കാ​ളി​യാ​ണെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന് ക​ണ്ടാ​ണ് ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​ത്. സ്വപ്നക്ക് ഉന്നതങ്ങളിൽ സ്വാധീനമുണ്ടെന്ന എന്‍.ഐ.എയുടെ വാദം കോടതി കണക്കിലെടുത്തിരുന്നു.

കേ​സ് അ​ന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ കേ​സി​ലെ തെ​ളി​വു​ക​ളെ​യും അ​ന്വേ​ഷ​ണ​ത്തെ​യും ബാ​ധി​ക്കു​മെ​ന്നു​മാ​യി​രു​ന്നു എ​ന്‍.​ഐ​.എ​യു​ടെ വാ​ദം. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റു​മാ​യി സ്വ​പ്ന​ക്ക് വ​ലി​യ അ​ടു​പ്പ​മാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​മാ​യും പ​രി​ച​യ​മു​ണ്ടാ​യി​രു ന്നു​വെ​ന്നും ഇ​വ​ര്‍ മൊ​ഴി ന​ല്‍​കി​യ​താ​യും എ​ന്‍.​ഐ​.എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യും കേ​സ് ഡ​യ​റി പ​രി​ശോ​ധി​ച്ചു​മാ​ണ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സ്വപ്നയുടെ വാദം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.