ന്യൂഡൽഹി: കേരളത്തിൽ ചില ആരാധനാലയങ്ങൾക്കും സമുദായ നേതാക്കൾക്കുമെതിരായ ഭീകരാക്രമണ നീക്കം തകർത്തതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ സത്യമംഗലത്തിനടുത്ത് അറസ്റ്റിലായ മതിലകത്ത് കോടയിൽ അഷറഫ് (ആഷിഫ് 36) തീവ്രവാദ സംഘാംഗമാണെന്നാണ് എൻ.ഐ.എ ആരോപിക്കുന്നത്. ഇയാളുടെയും സയിദ് നബീൽ അഹമ്മദ്, ടി.എസ്. ഷിയാസ് എന്നിവരുടെയും തൃശൂരിലെയും റയീസ് എന്നയാളുടെ പാലക്കാട്ടെയും വസതിയിൽ എൻ.ഐ.എ കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡുമായി സഹകരിച്ച് പരിശോധന നടത്തി. ഡിജിറ്റൽ ഉപകരണങ്ങളും കുറ്റകരമായ രേഖകളും പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു.
ഐ.എസ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ഭീകരാക്രമണം നടത്താനുമുള്ള പണം സ്വരൂപിക്കുന്ന പ്രവർത്തനങ്ങളിൽ സംഘം ഏർപ്പെട്ടിരുന്നതായി എൻ.ഐ.എ അധികൃതർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം, യു.എ.പി.എ എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.