ഹാദിയ കേസ്​: എൻ.​െഎ. എ അന്വേഷി​േക്കണ്ട കുറ്റങ്ങളില്ലെന്ന്​ സംസ്​ഥാന സർക്കാർ

ന്യൂഡല്‍ഹി: വളരെ നിർണായകമായ ചുവടുമാറ്റത്തിൽ ഹാദിയ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക്​ വിടേണ്ടതി​ല്ലെന്ന്​ കേരള സർക്കാർ സുപ്രീ​ംകോടതിയിൽ ബോധിപ്പിച്ചു. കേരള പൊലീസ്​ നടത്തിയ ഫലപ്രദവും വസ്​തുനിഷ്​ഠവുമായ അന്വേഷണത്തിൽ എൻ.​െഎ.എയുടെ പരിധിയിൽപ്പെടുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും കേരളം സമർപ്പിച്ച സത്യവാങ്​​മൂലത്തിൽ ബോധിപ്പിച്ചു.

എൻ.​െഎ.എ അന്വേഷണത്തിന്​ ഉത്തരവിടുന്നതുവരെ സുപ്രീംകോടതിയിൽ മൗനമവലംബിക്ക​ുകയായിരുന്നു കേരള സർക്കാർ. സംസ്​ഥാന സർക്കാർ എതിർക്കാത്തതിനെ തുടർന്നാണ്​ സുപ്രീംകോടതി ഹാദിയയുടെ ഭർത്താവ്​ ശഫിൻ ജഹാ​​െൻറ തടസ്സവാദങ്ങൾ തള്ളി എൻ.​െഎ.എ അന്വേഷണത്തിനുത്തരവിട്ടത്​. എന്നാൽ, കേരളത്തിലുണ്ടായ പുതിയ സംഭവവികാസങ്ങ​ളെ തുടർന്ന്​ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്​  ശഫിൻ ജഹാൻ വീണ്ടും അപേക്ഷ നൽകിയപ്പോഴാണ്​ സർക്കാറി​​െൻറ ചുവടുമാറ്റം​. തിങ്കളാഴ്​ച​ കേസ് പരിഗണിക്കുമ്പോള്‍ സർക്കാർ നിലപാട് നിര്‍ണായകമാകും.

ഹാദിയ എന്ന അഖിലയുടെ ഇസ്​ലാംമത വിശ്വാസത്തിലേക്കുള്ള മാറ്റവുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും മതംമാറ്റത്തിൽ ഉൾപ്പെട്ട വ്യത്യസ്​ത വ്യക്​തികളുടെ പങ്കും അന്വേഷിച്ചുവെന്ന്​ സത്യവാങ്​​മൂലം പറയുന്നു. എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്​ അ​േന്വഷണം നടത്തിയത്​. ഇസ്​ലാമിക പഠനത്തിനായി ഹാദിയ പോയ മതസ്​ഥാപനങ്ങൾ നടത്തുന്ന വ്യക്​തികളുടെ വിവരങ്ങൾ ശേഖരിച്ചു. ഹാദിയ ബന്ധപ്പെട്ടിരുന്ന വ്യക്​തികളുടെ വിവരങ്ങൾ, അവർ സന്ദർശിച്ചിരുന്ന സ്​ഥലങ്ങൾ എന്നിവയും അന്വേഷണവിധേയമാക്കി. ശഫിന്‍ ജഹാ​​െൻറ വ്യക്​തിപരമായ വിവരങ്ങൾ, മുൻകാല പ്രവൃത്തികൾ, കുടുംബ പശ്ചാത്തലം എന്നിവയും ശേഖരിച്ചുവെന്നും ​യുവാവ്​  ഉൾപ്പെട്ട കേസുകളും ഫേസ്​ബുക്ക്​ ഗ്രൂപ്പുകളിലും മറ്റു സോഷ്യൽ മീഡിയകളിലുമുള്ള പങ്കാളിത്തവും അന്വേഷിച്ചുവെന്നും സർക്കാർ വ്യക്​തമാക്കി. 

വിവാഹത്തിലേക്കു നയിച്ച സംഭവങ്ങളുടെ വിശദാംശങ്ങൾ, വിവാഹത്തിനായി രജിസ്​റ്റര്‍ ചെയ്ത ‘വേ റ്റു നിക്കാഹ്‌ ഡോട്ട്‌ കോം’ എന്ന വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങൾ, വിവാഹത്തില്‍ പങ്കെടുത്തവരെ കുറിച്ചുള്ള വിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ ശേഖരിച്ചു. ഹാദിയയെ വിദേശത്തേക്കു കടത്തുന്നതു സംബന്ധിച്ച വിഷയവും അന്വേഷിച്ചു. അന്വേഷണത്തി​​െൻറ ഒരു ഘട്ടത്തിലും ഒരു കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയില്ല. എന്തെങ്കിലും കുറ്റങ്ങള്‍ കണ്ടെത്തിയിരുന്നുവെങ്കില്‍ കേന്ദ്ര സര്‍ക്കാറിനെ സംസ്ഥാന സർക്കാർ അറിയിക്കുമായിരുന്നുവെന്നും സത്യവാങ്​​മൂലത്തിലുണ്ട്​. അതേസമയം, നേരത്തേ സുപ്രീംകോടതി നൽകിയ നിർദേശ പ്രകാരം തങ്ങളുടെ അന്വേഷണ റിപ്പോർട്ട്​ എൻ.​െഎ.എക്ക്​ കൈമാറിയിട്ടുണ്ടെന്ന്​ സംസ്​ഥാന സർക്കാർ ബോധിപ്പിച്ചു. 

രാഹുൽ ഇൗശ്വറി​​െൻറ വിഡിയോയുടെയും വനിത ആക്ടിവിസ്​റ്റുകളുടെ സന്ദർശനത്തി​​െൻറയും വെളിച്ചത്തിൽ ഹാദിയയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കണമെന്നും സുപ്രീംകോടതിയിൽ വരുത്തി അവർക്ക്​ പറയാനുള്ളത്​ കേൾക്കണമെന്നുമാണ്​ ശഫിൻ സമർപ്പിച്ച ഹരജിയിലെ പ്രധാന ആവശ്യം. ഇൗ ഹരജി പരിഗണിക്കുന്നതിനിടയിൽ ഹാദിയയെ വീട്ടുതടങ്കലിലാക്കാന്‍ പിതാവിന്​ അവകാശമില്ലെന്നും 24 വയസ്സുള്ള സ്​ത്രീക്ക്​ സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഹൈകോടതി വിവാഹം റദ്ദാക്കിയതും സുപ്രീംകോടതി  എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടതും പുനഃപരിശോധിക്കുമെന്നും കോടതി അറിയിച്ചിരുന്നു. 

Tags:    
News Summary - NIA Investigation is Not Compalsary in Hadiya Case - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.